Advertisment

കോവിഡ് 19 ബാധിച്ച് മരണപ്പെട്ട പ്രവാസി മലയാളികളുടെ നിര്‍ധന കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് പീപ്പിള്‍സ് ഫൗണ്ടേഷൻ ആവിഷ്കരിച്ച “തണലൊരുക്കാം, ആശ്വാസമേകാം” പദ്ധതിയുടെ ജില്ലാതല ലോഞ്ചിംഗ് ഡിസംബർ 30 ന് വൈകുന്നേരം 4 മണിക്ക് മലപ്പുറത്ത്

New Update

publive-image

Advertisment

മലപ്പുറം: കോവിഡ് 19 ബാധിച്ച് മരണപ്പെട്ട പ്രവാസി മലയാളികളുടെ നിര്‍ധന കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് പീപ്പിള്‍സ് ഫൗണ്ടേഷൻ ആവിഷ്കരിച്ച “തണലൊരുക്കാം, ആശ്വാസമേകാം” പദ്ധതിയുടെ ജില്ലാതല ലോഞ്ചിംഗ് ഡിസംബർ 30 ന് വൈകുന്നേരം 4 മണിക്ക് മലപ്പുറത്ത് നടക്കും.

മലബാര്‍ ഹൌസില്‍ നടക്കുന്ന ചടങ്ങ് പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും. പീപ്പിൾ ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദലി എം കെ അധ്യക്ഷത വഹിക്കും. ശൈഖ് മുഹമ്മദ് കാരകുന്ന് സഹായ വിതരണം നിര്‍വഹിക്കും. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി മുഖ്യ പ്രഭാഷണം നടത്തും.

സലിം മമ്പാട്, ഹസനുൽബന്ന (പ്രവാസി വെഫയര്‍ ഫോറം), വിവിധ പ്രവാസി സംഘടനാ ഭാരവാഹികളായ അബ്ദുൽ റഹീം എന്‍. കെ, ഹബീബ് റഹ്മാൻ, ഫസലുൽ ഹഖ്, അബ്ദുൽ ഹമീദ്, സൈനുദ്ദീൻ കെ എന്നിവരും സംബന്ധിക്കും, ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 കുടുംബങ്ങൾക്കാണ് 36 ലക്ഷം രൂപയുടെ സഹായം നൽകുന്നത്.

വീട് നിർമ്മാണം, നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെ പൂർത്തീകരണം ,ബാങ്ക് വായ്പ തീർപ്പാക്കൽ, വിദ്യാഭ്യാസം, സ്വയം തൊഴിൽ എന്നീ ആവശ്യങ്ങൾക്കാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്. മൂന്നു കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ വീതം ഒരു വര്‍ഷത്തേക്ക് പെന്‍ഷന്‍ നല്‍കും. സംസ്ഥാനത്തൊട്ടാകെ 63 കുടുംബങ്ങള്‍ക്ക് 2.36 കോടി രൂപയുടെ സഹായമാണ് പദ്ധതി പ്രകാരം നല്‍കുന്നത്. കോവിഡ് 19 പ്രോട്ടോകാൾ പാലിച്ചുകൊണ്ടായിരിക്കും പരിപാടി.

malappuram news
Advertisment