പെ​പ്സി​ക്കോ സി​ഇ​ഒ സ്ഥാ​ന​ത്തു​നി​ന്ന് ഇ​ന്ത്യ​ക്കാ​രി ഇ​ന്ദ്ര നൂ​യി ഒ​ഴി​യു​ന്നു

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Monday, August 6, 2018

ബാംഗ്ലൂര്‍ : പെ​പ്സി​ക്കോ ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ (സി​ഇ​ഒ) സ്ഥാ​ന​ത്തു​നി​ന്ന് ഇ​ന്ത്യ​ക്കാ​രി ഇ​ന്ദ്ര നൂ​യി ഒ​ഴി​യു​ന്നു. 12 വ​ർ​ഷം പ​ദ​വി വ​ഹി​ച്ച നൂ​യി, ക​മ്പ​നി പ്ര​സി​ഡ​ന്‍റ് റ​മോ​ണ്‍ ല​ഗാ​ർ​ട്ട​യ്ക്കു വേ​ണ്ടി​യാ​ണ് സ്ഥാ​ന​മൊ​ഴി​യു​ന്ന​ത്.

ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് നൂ​യി​യി​ൽ​നി​ന്നു സ്ഥാ​ന​മേ​റ്റെ​ടു​ത്തു​കൊ​ണ്ട് ല​ഗാ​ർ​ട്ട ബോ​ർ​ഡി​ൽ ചേ​രു​മെ​ന്ന് കമ്പനി  അ​റി​യി​ച്ചു.  പെ​പ്സി​ക്കോ​യി​ൽ 24 വ​ർ​ഷ​മാ​യി നൂ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​ഞ്ഞെ​ങ്കി​ലും 2019 വ​രെ അ​വ​ർ ക​മ്പനി​യു​ടെ ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ൽ തു​ട​രും.

22 വ​ർ​ഷ​മാ​യി പെ​പ്സി​ക്കോ​യി​ലു​ള്ള ല​ഗാ​ർ​ട്ടെ, ആ​ഗോ​ള ഇ​ട​പാ​ടു​ക​ൾ, കോ​ർ​പ​റേ​റ്റ് ത​ന്ത്രം, പൊ​തു​ന​യം, സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ചു​മ​ത​ല​യാ​ണ് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ വ​ഹി​ച്ചി​രു​ന്ന​ത്. പെ​പ്സി​ക്കോ​യു​ടെ യൂ​റോ​പ്പ് സ​ബ് സ​ഹാ​റ​ൻ ആ​ഫ്രി​ക്ക സി​ഇ​ഒ​യാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു.

2006-ൽ ​ഇ​ന്ദ്ര നൂ​യി ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് സ്ഥാ​ന​ത്തെ​ത്തി​യ​ശേ​ഷം പെ​പ്സി​ക്കോ​യു​ടെ ഓ​ഹ​രി​യി​ൽ 78 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്.

×