Advertisment

 രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആറില്‍ പറഞ്ഞ ശേഷം പിന്നെയെങ്ങനെ വ്യക്തി വൈരാഗ്യം മൂലമാണെന്ന നിലപാടിലേക്ക് എത്തി ?;  പെരിയ ഇരട്ടക്കൊലക്കേസില്‍ ചോദ്യവുമായി ഹൈക്കോടതി 

New Update

കൊച്ചി:  പെരിയ ഇരട്ടക്കൊല കേസ് പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.  രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള കൊലപാതകമെന്ന് എഫ്ഐആറില്‍ പറഞ്ഞ ശേഷം പിന്നെയെങ്ങനെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്ന നിലപാടിലേക്ക് അന്വേഷണ ഏജന്‍സി എത്തിയെന്ന് ഹൈക്കോടതി ചോദിച്ചു.

Advertisment

publive-image

കേസിലെ ഒന്ന്, രണ്ട്, നാല്,അഞ്ച് പ്രതികള്‍ കൊലപ്പെട്ടവരെ മാരകമായി ഉപദ്രവിച്ചതെന്ന് ജാമ്യാപേക്ഷയില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൊലപാതകത്തിന് ദൃക്സാക്ഷി ഇല്ലാതിരുന്ന സാഹചര്യത്തില്‍ എന്തു കൊണ്ട് കാറില്‍ നിന്നും ഫിംഗര്‍ പ്രിന്‍റ് എടുത്തില്ലെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.

പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രണ്ടാം പ്രതിക്ക് എതിരായി തെളിവുകള്‍ ഒന്നും ഇല്ലെന്നും കൊലപാതകത്തിന് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും ഹര്‍ജിക്കാരന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ജാമ്യപേക്ഷയുടെ ഭാഗമായി കേസ് ഡയറിയും ഹൈക്കോടതിയില്‍ ഹാജരാക്കി.

Advertisment