Advertisment

പെരിയ ഇരട്ടക്കൊലപാതകം; സി.ബി.ഐയ‌്‌ക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാനം

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകം സി.ബി.ഐയ‌്‌ക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാനം. ഇതുമായി ബന്ധപ്പെട്ട കത്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിക്ക് കൈമാറി. അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Advertisment

publive-imageperi

കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണം സി.ബി.ഐയ്‌ക്ക് കൈമാറണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് നേരത്തെ ശരിവച്ചിരുന്നു.

എന്നാല്‍, സിംഗിള്‍ ബെഞ്ചിന്‍റെ നിലപാടിന് വിരുദ്ധമായി ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട് ഡിവിഷന്‍ ബെഞ്ച് പുന:സ്ഥാപിച്ചു. അപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ നടപടിയില്‍ പിഴവില്ലെങ്കില്‍ എന്തിന് സി.ബി.ഐ അന്വേഷണമെന്നാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ള ചോദ്യം.

ഇതുവരെയുള്ള അന്വേഷണത്തില്‍ പിഴവില്ലാത്തപ്പോള്‍, ഇനിയുള്ള നടപടികള്‍ തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണ്.

PERIYA MURDER CASE
Advertisment