Advertisment

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു: പെ​ട്രോ​ളി​ന് 30 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യും കൂട്ടി

New Update

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 30 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 89.48 രൂ​പ​യാ​യി. ഡീ​സ​ലി​ന് വി​ല 83.59 ആ​യി ഉ​യ​ര്‍​ന്നു.

കൊ​ച്ചി​യി​ലെ പെ​ട്രോ​ള്‍ വി​ല 87.76 ഉം ​ഡീ​സ​ലി​ന് വി​ല 81.92 ഉം ​ആ​യി. ഇ​ന്ധ​ന വി​ല​യി​ല്‍ എ​ട്ട് മാ​സം കൊ​ണ്ട് വ​ര്‍​ധി​ച്ച​ത് 16 രൂ​പ 30 പൈ​സ​യാ​ണ്. സം​സ്ഥാ​ന​ത്തെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ പെ​ട്രോ​ള്‍ വി​ല 90 ക​ട​ന്നി​രു​ന്നു.

Advertisment