Advertisment

എല്ലാ പ്രക്ഷോഭങ്ങളും പൗരത്വ വിവാദങ്ങളിലേയ്ക്ക് തിരിയുമ്പോള്‍ ഇന്ധവിലയുടെ പേരില്‍ ഓയില്‍ കമ്പനികളുടെ പകല്‍ക്കൊള്ള!! പെട്രോള്‍ വില 78.48ലേയ്ക്ക്...രണ്ടാഴ്ച കൊണ്ട് കൂടിയത് 1.83 രൂപ

New Update

കോഴിക്കോട് :രാജ്യം പൗരത്വ പ്രക്ഷോഭങ്ങളില്‍ മുഴുകിയിരിക്കെ ഇന്ധനവില സര്‍വ്വകാല പരിധികളും ലംഘിച്ച് മുന്നേറുന്നു. ക്രൂഡ് ഓയില്‍ വില 67.01ല്‍ നില്‍ക്കുമ്പോള്‍ സംസ്ഥാനത്ത് പെട്രോള്‍ വില 78.48(തിരുവനന്തപുരം) ഉം ഡീസല്‍വില 72.91ലുമെത്തി.മന്‍മോഹന്‍സിങ് സര്‍ക്കാരിന്‍റെ കാലത്ത് ക്രൂഡ് ഓയില്‍ വില100 കഴിഞ്ഞിട്ടും ഇന്ധനവില 75ല്‍ ഒതുങ്ങിയിരുന്നിടത്താണ് ക്രൂഡ് ഓയില്‍ വിലയുടെ പേര് പറഞ്ഞു കൊണ്ട് ക്രൂഡ് ഓയില്‍ കമ്പനികളുടെ പകല്‍ക്കൊള്ള.

Advertisment

publive-image

കഴിഞ്ഞ 14 ദിവസം കൊണ്ട് ഡീസല്‍ വില മാത്രം 1.83 രൂപയാണ് വര്‍ധിച്ചത്. പെട്രോള്‍ വില ഈ കാലയളവില്‍ 80 പൈസയും വര്‍ധിച്ചു. എല്ലാ പ്രക്ഷോഭങ്ങളും പൗരത്വ, പൗരരജിസ്റ്റര്‍ വിഷയങ്ങളിലേയ്ക്ക് ശ്രദ്ധ പതിക്കുമ്പോള്‍ അതിന്‍റെ മറവില്‍ ജനങ്ങളുടെ പ്രതിദിന ബജറ്റിലാണ് സര്‍ക്കാര്‍വക 'ചോര്‍ത്തല്‍' നടക്കുന്നത്.

മന്‍മോഹന്‍ സര്‍ക്കാരുകളുടെ കാലത്ത് 148 ഡോളര്‍വരെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോഴും പെട്രോള്‍ വില 82ല്‍ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ നരേന്ദ്രമോദിയുടെ ആദ്യ സര്‍ക്കാരിന്‍റെ തുടക്കം മുതല്‍ ഇതുവരെയുള്ള. കാലയളവില്‍ ക്രൂഡ് ഓയില്‍ വില 46-70 ഡോളര്‍ ശരാശരിക്കുള്ളില്‍ നില്‍ക്കുകയായിരുന്നു.

വില നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ് ഓയില്‍ കമ്പനികള്‍ക്ക് പ്രതിദിനം വില ഉയര്‍ത്താന്‍ അവസരം ഒരുക്കിയപോലെയാണ് ഇന്ധനവിലയില്‍ അസാധാരണ വിലക്കയറ്റം അരങ്ങേറുന്നത് എന്നിട്ടും മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ പോലുംപോലും ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നില്ല.2018 ല്‍ സെപ്റ്റംബറില്‍ പെട്രോള്‍വില 82 രൂപയായും ഡീസല്‍ വില 75 ആയി ഉയര്‍ന്നിരുന്നു.

petrol price hike
Advertisment