Advertisment

സംസ്ഥാനത്ത് ഇന്ധനവില കൂടി ;  പെട്രോള്‍ ലിറ്ററിന് എട്ട് പൈസയും ഡീസൽ ലിറ്ററിന് അഞ്ച് പൈസയും വര്‍ധിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കൂടി. പെട്രോള്‍ ലിറ്ററിന് എട്ട് പൈസയും ഡീസൽ ലിറ്ററിന് അഞ്ച് പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പെട്രോളിന് 75.281 രൂപയും ഡീസലിന് 70.137 രൂപയുമാണ്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Advertisment

publive-image

കഴിഞ്ഞ മാസം ഇന്ധനവിലയിൽ വൻ വ്യതിയാനങ്ങള്‍ ദൃശ്യമായിരുന്നു. രണ്ടാം മോദി സര്‍ക്കാരിൻ്റെ ആദ്യ ബജറ്റിൽ എക്സൈസ് നികുതിയും സെസും വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ധനവില കുത്തനെ ഉയര്‍ന്നിരുന്നു.

ഇന്ധന നിരക്കിൽ ഒരു രൂപ വീതം എക്സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസുമാണ് കേന്ദ്ര സർക്കാർ ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.28 രൂപയിലും ഡീസൽ ലിറ്ററിന് 70.14 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 73.97 രൂപയിലും ഡീസൽ 68.81 രൂപയിലുമാണ് വ്യാപാരം. കോഴിക്കോട് പെട്രോൾ ലിറ്ററിന് 74.29 രൂപയും ഡീസൽ ലിറ്ററിന് 69.13 രൂപയുമാണ് ഇന്നത്തെ നിരക്ക്.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 71.92 രൂപയും ഡീസലിന് 65.16 രൂപയുമാണ് നിരക്ക്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 77.58 രൂപയും ഡീസലിന് 68.3 രൂപയുമാണ് വിലനിലവാരം.

Advertisment