Advertisment

പെട്ടിമുടി ദുരന്തം; തെരച്ചിൽ ഇന്നും തുടരും; ഇനി കണ്ടെത്താനുള്ളത് 12 പേരെ

New Update

മൂന്നാർ : പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. തുടർച്ചയായ പതിനൊന്നാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. ഇതു വരെ 58 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 12 പേരെ കൂടി കണ്ടെത്താനുണ്ട്.

Advertisment

publive-image

ദുരന്തനിവാരണ സേനയും പോലീസും ഫയർഫോഴ്സും പ്രദേശവാസികളുടെയും ആദിവാസികളുടെയും സഹായത്തോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്.

അഞ്ച് പോലീസ് നായകൾ ഉൾപ്പെടുന്ന ഡോഗ് സ്ക്വാഡും തെരച്ചിലിനായി എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തെരച്ചിലിനായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കും.

land slide pettimudi land slide
Advertisment