Advertisment

കേരളത്തില്‍ ആദ്യമായി 'പിക്കോകെയര്‍ 450' അത്യാധുനിക സൗന്ദര്യ ചികിത്സാ സംവിധാനവുമായി ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍

New Update

കൊച്ചി: സൗന്ദര്യ വര്‍ധക ചികിത്സകള്‍ക്ക് പ്രശസ്തമായ കൊച്ചിയിലെ ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍ അത്യാധുനിക ലേസര്‍ ചികിത്സാ ഉപകരണമായ പിക്കോകെയര്‍ 450 കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചു. ചര്‍മത്തിലെ നിറവ്യത്യാസങ്ങള്‍, പാട് എന്നിവ മാറ്റാനും നഖത്തിലെ ഫംഗസ് ബാധയകറ്റാനും ടാറ്റു റിമൂവലിനും ഏറെ സഹായകമാണ് പുതിയ പിക്കോകെയര്‍ 450 ഉപകരണമെന്ന് ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍ എംഡി ഡോ. ജോര്‍ജ് കോളുതറ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ പിക്കോകെയര്‍ ഉപകരണമാണ് ഇത്.

Advertisment

publive-image

ദക്ഷിണ കൊറിയ ആസ്ഥാനമായ വോണ്‍ടെക് നിര്‍മിച്ച പിക്കോകെയര്‍ യുഎസ്എഫ്ഡിഎ, യൂറോപ്യന്‍ സിഇ, കൊറിയ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ എന്നീ ആഗോള ഗുണമേന്മ പരിശോധനാ ഏജന്‍സികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. പിക്കോകെയര്‍ ഏറെ ഫലപ്രദമാണെന്ന് ഈ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. മുംബൈ ആസ്ഥാനമായ ആകാര്‍ മെഡിക്കല്‍ ടെക്നോളജീസാണ് പിക്കോകെയറിന്റെ ഇന്ത്യയിലെ ഏക വിതരണക്കാര്‍.

അതിവേഗ ലേസര്‍ ഉപകരണമായ പിക്കോകെയര്‍ സൗന്ദര്യ ചികിത്സാരംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണെന്ന് ഡോ. ജോര്‍ജ് കോളുതറ പറഞ്ഞു. സെക്കന്‍ഡിന്റെ വളരെ കുറഞ്ഞ അംശം മാത്രമാണ് ഇതിന്റെ പള്‍സ് ഡ്യൂറേഷന്‍. അതുകൊണ്ട് ചികിത്സ വളരെ കൃത്യവും വിജയകരവുമാകും. ഹെക്സഗണല്‍ മള്‍ട്ടി ഫോക്കല്‍ ലെന്‍സോടു കൂടിയ നൂതനമായ ഹെക്സാ ഹാന്‍ഡ് പീസ് ഉപയോഗിക്കുന്ന പിക്കോകെയര്‍ മുഖക്കുരു മൂലമുള്ള പാട്, ചുളിവുകള്‍, കറുപ്പ് നിറം തുടങ്ങിയവ മാറ്റാന്‍ ഏറെ ഫലപ്രദമാണ്. കൂടാതെ ലേസര്‍ രശ്മി മൂലമുള്ള പാര്‍ശ്വഫലം ഉണ്ടാവുകയുമില്ലെന്നും ഡോ. ജോര്‍ജ് വ്യക്തമാക്കി.

പരമ്പരാഗത നാനോസെക്കന്‍ഡ് ലേസര്‍ ഉപയോഗിക്കുന്നത് മൂലം ചര്‍മത്തില്‍ വേദന അടക്കമുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് ആകാര്‍ മെഡിക്കല്‍ ടെക്നോളജി എംഡി ദിലീപ് മേയ്സ്വാനി പറഞ്ഞു. കൂടാതെ ടാറ്റു പൂര്‍ണമായും നീക്കം ചെയ്യാന്‍ കഴിയുകയുമില്ല. എന്നാല്‍ പിക്കോകെയര്‍ ഇതിന് ഫലപ്രദമാണെന്നതിന് ക്ലിനിക്കല്‍ തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പിക്കോകെയര്‍ ചികിത്സയ്ക്ക് മറ്റ് ചികിത്സകളെ അപേക്ഷിച്ച് കുറഞ്ഞ സിറ്റിങ്ങുകള്‍ മതിയാകുമെന്ന് ഡോ. ജോര്‍ജ് കോളുതറ പറഞ്ഞു. മാത്രമല്ല ചര്‍മത്തിലെ മറ്റ് ആരോഗ്യകരമായ കോശങ്ങള്‍ക്ക് കേടുപാട് ഉണ്ടാക്കുകയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍ അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടര്‍ മേരി ജോര്‍ജും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment