Advertisment

കോക്പിറ്റിലെ കണ്‍ട്രോള്‍ പാനലില്‍ കാപ്പി വീണു , കണ്‍ട്രോള്‍ പാനലില്‍ നിന്നും മണവും പുകയും ഉയര്‍ന്നു ;  326 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ലണ്ടന്‍: മെക്സിക്കോയിലേക്ക് പറക്കുകയായിരുന്ന എയര്‍ബസ് എ330-243 വിമാനത്തിന്റെ

കോക്പിറ്റിലെ കണ്‍ട്രോള്‍ പാനലില്‍ കാപ്പി വീണു .  326 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി.

Advertisment

publive-image

അറ്റാലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് പൈലറ്റിന്‍റെ കൈയ്യില്‍ നിന്നും കാപ്പി കപ്പ് കണ്‍ട്രോള്‍ പാനിലിലേക്ക് മറിഞ്ഞത്. ഇതോടെ കണ്‍ട്രോള്‍ പാനലില്‍ നിന്നും മണവും പുകയും ഉയര്‍ന്നു.

ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും മെക്സിക്കോയിലേക്ക് പറക്കുകയായിരുന്ന വിമാനമാണ് അയര്‍ലന്‍ഡിലെ ഷാനോനില്‍ അടിയന്തിരമായി ലാന്‍ഡിംഗ് നടത്തിയത്.

ഈ സ്ഥിതിയില്‍ പറക്കുന്നത് സുരക്ഷിതമല്ലെന്ന് മനസിലാക്കിയ ക്യാപ്റ്റന്‍ വിമാനം ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എയര്‍ ആക്സിഡന്‍റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Advertisment