Advertisment

ശിവശങ്കർ അറസ്റ്റിലായാൽ മണിക്കൂറുകൾക്കകം മുഖ്യമന്ത്രിയുടെ രാജി ! പകരക്കാരിൽ വിഎ സും, ജയരാജനും, ശൈലജയും - കരുക്കൾ നീക്കി സിപിഎം

author-image
കിരണ്‍ജി
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വർണക്കടത്തു കേസിന്റെ അടുത്ത ഘട്ടം സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കുമെന്ന് സൂചന.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിലേക്ക് അന്വേഷണം നീങ്ങിയതോടെ ഭരണ നേതൃത്വം സമ്മർദ്ദത്തിലാകുകയാണ്.

ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ കസ്റ്റംസിന് ലഭിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അറസ്റ്റ് നടന്നേക്കുമെന്നാണ് വിലയിരുത്തൽ.   ഈ സാഹചര്യത്തിൽ കൈക്കൊള്ളേണ്ട അനന്തര നടപടികൾ സംബന്ധിച്ചും സർക്കാർ ഉന്നത വൃത്തങ്ങൾ കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒന്നാം നമ്പർ ഉദ്യോഗസ്ഥനായിരുന്ന എം ശിവശങ്കർ അറസ്റ്റിലായാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വച്ച് മാറി നിൽക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഭരണ നേതൃത്വത്തിന്റെ സജീവ പരിഗണനയിലാണ്.

ശിവശങ്കർ അറസ്റ്റിലായാൽ ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെ തിരിയും. അത്തരമൊരു സാഹചര്യം പ്രതിപക്ഷവും ബിജെപിയും മുതലെടുക്കാൻ ശ്രമിക്കും.

അതിനവസരമൊരുക്കാതെ മുഖ്യമന്ത്രി രാജിവച്ച്  പകരം മുഖ്യമന്ത്രിയുമായി സർക്കാരിനെ മുന്നോട്ടുകൊണ്ടുപോകാനായിരിക്കും സിപിഎം നീക്കം. അതിനായുള്ള ചർച്ചകളും സജീവമാണ്.

publive-image

പിഴച്ചത് പിണറായിക്ക് !

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അഭിമാനകരമായ വിജയത്തിലേക്ക് നയിച്ചത് പിണറായി വിജയൻ ഒരുക്കിയ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു. അതിനാൽത്തന്നെ ഭരണം കിട്ടിയപ്പോൾ മറ്റ് കാര്യങ്ങൾ തീരുമാനിച്ചതും പിണറായിയായിരുന്നു.

സാധാരണ നിലയിൽ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോൾ ഭരണകാര്യങ്ങൾ തീരുമാനിക്കുന്നത് പാർട്ടിയായിരുന്നു. പ്രത്യേകിച്ചും നിർണായക തസ്തികകളിലെ നിയമനങ്ങളുടെ കാര്യത്തിൽ. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ രണ്ടോ മൂന്നോ  പേരെ (പരമാവധി 5 ) മാത്രമാണ് ഇടത് മന്ത്രിമാർക്ക് തീരുമാനിക്കാൻ കഴിയുക.

ബാക്കിയൊക്കെ തീരുമാനിക്കുന്നത് പാർട്ടിയാണ് .എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ടീമിനെ തീരുമാനിക്കുന്നതിൽ പാർട്ടിക്ക് പങ്കുണ്ടായില്ല . സർക്കാരിന്റെ ടീമിനെ (ചീഫ് സെക്രട്ടറി, ഡിജിപി, വിജിലൻസ് ഡിജിപി, എജി, ഉപദേശകർ, etc ) തീരുമാനിച്ചതും പിണറായി തന്നെ .

അത് വേണ്ടത്ര ജാഗ്രതയും അന്വേഷണവും ഇല്ലാതെയായിരുന്നെന്നതിന് തെളിവായി മാറിയിരിക്കുകയാണ് എം ശിവശങ്കറുടെയും മറ്റും നിയമനം.

publive-image

4  വർഷത്തെ കരുതൽ ഇല്ലാതാക്കിയത് ആ കരുതലില്ലായ്‌മ !

സർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പുകളെ നേരിടാനൊരുങ്ങുമ്പോഴാണ് നയതന്ത്ര വഴികളിലൂടെയുള്ള സ്വർണക്കടത്ത് കേസ്.

പ്രൊഫഷണൽ രീതികളിലൂടെ സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തി സർക്കാർ  രാഷ്ട്രീയമായി സുരക്ഷിത നിലയിൽ നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി വഴി മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിലായിരിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സോളാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദമായപ്പോൾ ഉണ്ടായതിനേക്കാൾ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ടീമിനെ നിശ്ചയിക്കുന്നതിൽ ഉണ്ടായ ജാഗ്രതക്കുറവാണ്  ഈ വിപത്ത് വരുത്തിവച്ചത്. അത് പിണറായി വിജയനും ഉൾക്കൊള്ളുന്നുണ്ട്.

അതിനാൽ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ കേസിൽ അറസ്ററ്  ചെയ്യപ്പെട്ടാൽ മണിക്കൂറുകൾക്കകം മുഖ്യമന്ത്രിയും പദവി ഒഴിയും എന്നു തന്നെയാണ്  ഏറ്റവും പുതിയ വിലയിരുത്തൽ.

publive-image

പിണറായി രാജിവച്ചാൽ ശൈലജയോ ജയരാജനോ അതോ വിഎസോ  ?

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിനേക്കാൾ സിപിഎമ്മിനു തലവേദന പകരം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതാണ്.

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ഇപ്പോഴും നിയമസഭയിൽ അംഗമാണെങ്കിലും അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള തടസങ്ങൾ രണ്ടാണ് - അദ്ദേഹത്തിന്റെ അനാരോഗ്യവും അത് വരുത്തിവയ്ക്കുന്ന വിമർശനങ്ങളും.

വകുപ്പുകളില്ലാതെയാണെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയിൽ ഇരുത്താം എന്നാണ് ആലോചനയെങ്കിലും 94  കാരനായ വിഎസിന്റെ അനാരോഗ്യം പ്രശ്നമാണ്.

ആരോഗ്യ മന്ത്രി കെ കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദേശങ്ങൾ ഉയരുന്നുണ്ടെങ്കിലും സിപിഎമ്മിലെ നേതൃത്വ സമവാക്യങ്ങൾ ശൈലജക്ക് ഗുണം ചെയ്യില്ല.

പിണറായിക്കും അതിനോട് താല്പര്യക്കുറവുണ്ട്.പിന്നത്തെ അവസരം മന്ത്രി ഇ പി ജയരാജനാണ്. നിലവിലെ സാധ്യതകൾ പ്രകാരം പിണറായി ഒഴിഞ്ഞാൽ അത് ജയരാജന്റെ  സാധ്യത തെളിയിച്ചേക്കാം. എന്തായാലും തീവ്രവാദ ബന്ധം സംശയിക്കുന്ന സ്വർണകടത്തു കേസ് സംസ്ഥാന രാഷ്ട്രീയത്തെ തലകീഴായ്‌ മറിക്കും  എന്നുറപ്പാകുകയാണ്.

swapna suresh
Advertisment