Advertisment

സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: 145 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

New Update

publive-image

Advertisment

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21പര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടുപേര്‍ കാസര്‍കാട്, അഞ്ച പേര്‍ ഇടുക്കി, രണ്ട് പേര്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവരാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗബാധയുണ്ടായത്.

ആകെ 286പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 256പേര്‍ ചികിത്സയിലാണ്. 1,65934 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,65,291 പേര്‍ വീടുകളിലാണ്. 643പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8456 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Advertisment