Advertisment

സംസ്ഥാനത്ത് ഭാഗികമായ ലോക്ക്ഡൗണ്‍ മെയ് 15വരെ തുടർന്നേക്കും: അന്തര്‍ജില്ലാ, അന്തര്‍സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗികമായ ലോക്ക്ഡൗണ്‍ മെയ് 15വരെ തുടരണമെന്നതാണ് കേരളത്തിന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഗവണ്‍മെന്റിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച്‌ ചില ഇളവുകള്‍ ലോക്ക്ഡൗണില്‍ വരുത്തിയിരുന്നു.

Advertisment

publive-image

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ശ്രദ്ധാപുര്‍വമായി സമീപനം വേണം എന്നാണ് സംസ്ഥാനത്തിന്റെ അഭിപ്രായം. സംസ്ഥാനങ്ങളുടെ സവിശേഷതകൂടി പരിഗണിക്കുന്ന ദേശീയ നയമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അന്നത്തെ സാഹചര്യം പരിശോധിച്ച്‌ തുടര്‍നടപടികള്‍ കൈക്കൊള്ളാവുന്നതാണ്. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ കോവിഡ് 19 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ ആള്‍ക്കൂട്ടങ്ങള്‍, പൊതുഗതാഗതം എന്നിവ നിയന്ത്രിച്ചുകൊണ്ടും നിലനിര്‍ത്തിക്കൊണ്ടും ശാരീരിക അകലം പാലിച്ചും ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് പരിഗണിക്കാമെന്ന് കേരളം അറിയിച്ചിട്ടുണ്ട. അന്തര്‍ജില്ലാ, അന്തര്‍സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫ്രന്‍സില്‍ സംസാരിക്കുക ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട് സംസാരിച്ചിരുന്നു. കേരളം ഉന്നയിക്കാനുദ്ദേശിച്ച കാര്യങ്ങള്‍ നേരത്തെ അറിയിക്കുന്നത് നന്നാവുമെന്ന് അമിത് ഷാ പറഞ്ഞു, ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ കാര്യങ്ങള്‍ നരേന്ദ്രമോദിയെയും അമിത്ഷായെയും അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Advertisment