Advertisment

ആരാധനാലയങ്ങള്‍ തുറന്നാലും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി: ആരാധനാലയങ്ങളിൽ സാധാരണ നില പുനസ്ഥാപിച്ചാലും കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനമുണ്ടാവില്ല

New Update

തിരുവനന്തപുരം: സംസ്​ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നത്​ കേന്ദ്ര മാര്‍ഗനിര്‍ദേശം ലഭിച്ചശേഷമായിരിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങള്‍ തുറന്നാലും ആള്‍ക്കൂട്ടം അനുവദിക്കില്ല.

Advertisment

publive-image

ലോക്​ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങളും മതസ്​ഥാപനങ്ങളും തുറക്കാ​െമന്ന്​ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല. കേന്ദ്രത്തി​​െന്‍റ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നതി​​െന്‍റ അടിസ്​ഥാനത്തില്‍ നിയന്ത്രണ വിധേയമായി കേരളത്തിലെ ആരാധനാലയങ്ങള്‍ എങ്ങനെ തുറക്കാമെന്ന്​ വിവിധ മതനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

ആരാധനാലയങ്ങളിൽ സാധാരണ നില പുനസ്ഥാപിച്ചാലും കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനമുണ്ടാവില്ല. പ്രായമായവരിലും ഇതര രോഗികളിലും മരണനിരക്ക് കൂടുതലാണ്. ഇത് ഗൗരവമായി കാണണം. ഈ വിഭാഗം ആളുകളുടെ കാര്യത്തിൽ പ്രത്യേക നിയന്ത്രണം കൊണ്ടുവരുന്നതിനോട് മതനേതാക്കൾ യോജിച്ചുവെന്നും പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മതനേതാക്കളുമായി വീ‍ഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്.

Advertisment