Advertisment

വി.എസ്. അച്യുതാനന്ദനൊപ്പം വിമാനത്തില്‍ യാത്രചെയ്ത സഹായികളുടെ യാത്രാചിലവ് 'പരിഗണിക്കേണ്ടതില്ല'; ധനവകുപ്പ് അംഗീകരിച്ച ഫയല്‍ മുഖ്യമന്ത്രി മടക്കി അയച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനൊപ്പം വിമാനത്തില്‍ യാത്രചെയ്ത സഹായികളുടെ യാത്രചിലവ് സംബന്ധിച്ച ഫയല്‍ തിരിച്ചയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

Advertisment

publive-image

കാബിനറ്റ് പദവിയുള്ള വി.എസിനെ അനുഗമിച്ചു വിമാന യാത്ര ചെയ്ത പേഴ്‌സനല്‍ സ്റ്റാഫിലെ ജി.ഉദയകുമാര്‍, കെ.എന്‍.സുഭഗന്‍ എന്നിവരുടെ വിമാന ടിക്കറ്റിന് ചെലവായ 88,327 രൂപ അനുവദിക്കണമെന്ന ആവശ്യമാണ് പിണറായി വിജയന്‍ തള്ളfയത്.

മന്ത്രിമാരുടെ യാത്രയില്‍ സഹായികള്‍ അനുഗമിക്കുന്നതു പോലെ മന്ത്രിയുടെ പദവിയിലുള്ള വി.എസിനും അതിന് അവകാശമുണ്ടെന്നു ഭരണപരിഷ്‌കാര വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി.കമലവര്‍ധന റാവു ധനവകുപ്പിനോടു ശുപാര്‍ശ ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പണം അനുവദിക്കാമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ കുറിച്ചു. ഇക്കാര്യം ധനമന്ത്രി ടി.എം.തോമസ് ഐസക്കും അംഗീകരിച്ചു. എന്നാല്‍, ‘പരിഗണിക്കേണ്ടതില്ലെന്നു’ രേഖപ്പടുത്തി മുഖ്യമന്ത്രി ഫയല്‍ മടക്കിയെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ വി.എസിന്റെ രണ്ട് ഡ്രൈവര്‍മാര്‍ക്കും ഒരു ഓഫിസ് അസിസ്റ്റന്റിനും 7500 രൂപ യൂണിഫോം അലവന്‍സ് അനുവദിക്കണമെന്ന ഭരണ പരിഷ്‌കാര കമ്മീഷന്‍ സെക്രട്ടറിയുടെ ശുപാര്‍ശയും സര്‍ക്കാര്‍ തള്ളിയിരുന്നു.

Advertisment