Advertisment

മുഖ്യമന്ത്രിയും മന്ത്രിമാരും ജപ്പാന്‍-കൊറിയ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച പുറപ്പെടും; വിദേശ സന്ദര്‍ശനത്തിന് എതിരെ പ്രതിപക്ഷം രംഗത്ത്

New Update

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താനും പുതിയ സാങ്കേതിക വിദ്യകളേക്കുറിച്ച്‌ മനസിലാക്കാനും മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും വിദേശ രാജ്യ സന്ദര്‍ശനത്തിന് പുറപ്പെടുന്നു.

Advertisment

publive-image

ജപ്പാനും കൊറിയയും സന്ദര്‍ശിക്കുകയാണ് യാത്രയുടെ മുഖ്യലക്ഷ്യം. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും വെള്ളിയാഴ്ച പുറപ്പെടും. 13 ദിവസത്തെ സന്ദര്‍ശനത്തിനാണ് സംഘം പുറപ്പെടുന്നത്.

വ്യവസായ മന്ത്രി ഇപി ജയരാജനും ഗതാഗത വകുപ്പുമന്ത്രി എകെ ശശീന്ദ്രനുമാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വിദേശ സന്ദര്‍ശനത്തിനു പോകുന്നത്.ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ വികെ പ്രേമചന്ദ്രനും ചീഫ് സെക്രട്ടറി അടക്കമുള്ള മറ്റ് ഉന്നതോദ്യോഗസ്ഥരും മുഖ്യമന്ത്രിയെ അനുഗമിക്കും. ഗതാഗത വികസനം, മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിദേശസഹായം നേടുകയെന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി വിദേശ സന്ദര്‍ശനം നടത്തുന്നതിന് എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.

pinarayi jappan visit
Advertisment