Advertisment

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കൊവിഡ് കണക്കില്‍ അബദ്ധം പിണഞ്ഞ് മുഖ്യമന്ത്രി; പോസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ ! ഉടന്‍ പിന്‍വലിച്ചു

New Update

publive-image

തിരുവനന്തപുരം: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കൊവിഡ് കണക്കുകളില്‍ അബദ്ധം പിണഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്കാണ് മുഖ്യമന്ത്രി ഇന്നത്തേത് എന്ന തരത്തില്‍ പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കൊവിഡ് കണക്കിലാണ് തെറ്റ് സംഭവിച്ചത്.

തെറ്റ് ചൂണ്ടിക്കാട്ടി നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. തെറ്റ് തിരിച്ചറിഞ്ഞ് പോസ്റ്റ് ഉടന്‍ പിന്‍വലിക്കുകയും ഇന്നത്തെ കൊവിഡ് കണക്ക് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Advertisment