Advertisment

കണ്ണൂര്‍ വിമാനത്താവളം 90%വും പൂര്‍ത്തിയാക്കിയത് യുഡിഎഫ് ; മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന വേദിയിലെ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കണ്ണൂര്‍ വിമാനത്താവളത്തിനായി യു.ഡി.എഫ് ചെയ്തതില്‍ കൂടുതലൊന്നും എല്‍ഡിഎഫ് ചെയ്തിട്ടില്ലന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 90 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണ്. വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇത്രയും വൈകാന്‍ കാരണം ഇടതുസര്‍ക്കാരാണ്. ഈ പാപഭാരം മറയ്ക്കാനാണ് യു.ഡി.എഫിനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Advertisment

publive-image

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയെ വിളിക്കാത്തതില്‍ ചടങ്ങില്‍ പ്രതിഷേധവും അരങ്ങേറി.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നേരത്തെ നടക്കേണ്ടിയിരുന്നതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിര്‍മാണപ്രവൃത്തികള്‍ വൈകിപ്പിച്ചത് സി.പി.എം ഭരിക്കുന്ന പഞ്ചായത്തിന്റെ നിലപാട് മൂലമാണ്. യു.ഡി.എഫ് ഭരണകാലത്ത് റണ്‍വേ പൂര്‍ത്തിയാക്കുകയും വിമാനമിറക്കുകയും ചെയ്തിരുന്നു. ടെര്‍മിനലിന്റെ നിര്‍മാണം 80 ശതമാനവും പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തിലെ ജനങ്ങള്‍ എല്ലാം മനസിലാക്കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു.

ഇടതുമുന്നണി യു.ഡി.എഫിന്റെ വികസനനേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. ഇടതുമുന്നണിക്ക് അവകാശപ്പെടാന്‍ വികസന നേട്ടങ്ങളൊന്നുമില്ലന്നും അദ്ദേഹം കോഴിക്കോട്ട് ആരോപിച്ചു.

Advertisment