Advertisment

മുഖ്യമന്ത്രിയുടെ നേതത്വത്തിലുള്ള ഉത്തത തല സംഘത്തിന്‍റെ ജപ്പാന്‍-കൊറിയ സന്ദര്‍ശനത്തിന് തുടക്കമായി... 30 വരെയാണ് ജപ്പാന്‍ സന്ദര്‍ശനം.... ഡിസംബര്‍ ഒന്നു മുതല്‍ നാല് വരെ സംഘം കൊറിയ സന്ദര്‍ശിക്കും

New Update

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതത്വത്തിലുള്ള ഉത്തത തല സംഘത്തിന്‍റെ ജപ്പാന്‍-കൊറിയ സന്ദര്‍ശനത്തിന് തുടക്കമായി. ശനിയാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രിയും, മന്ത്രിമാരായ ഇ പി ജയരാജനും, എ കെ ശശീന്ദ്രനും ഉള്‍പ്പെട്ട സംഘം ജപ്പാനിലേക്ക് യാത്ര തിരിച്ചത്. 30 വരെയാണ് ജപ്പാന്‍ സന്ദര്‍ശനം. ഡിസംബര്‍ ഒന്നു മുതല്‍ നാല് വരെ സംഘം കൊറിയ സന്ദര്‍ശിക്കും.

Advertisment

publive-image

ടൂറിസം, വിദ്യാഭ്യാസം, വ്യവസായം, ഫിഷറീസ് മേഖലകളിലെ സാമ്പത്തിക, സാങ്കേതിക, വിജ്ഞാന സഹകരണം ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.ആസുത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംഘത്തിലുണ്ട്. ജപ്പാന്‍ മന്ത്രിമാരുമായി സംഘം കൂടിക്കാഴ്ച നടത്തും.

ഒസാക്കയിലും ടോക്യോയിലും നിക്ഷേപ സെമിനാറുകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി(ജൈക്ക), നിസ്സാന്‍, തോഷിബ, ടൊയോട്ട എന്നിവയുടെ തലവന്മാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.ഒസാക്ക സര്‍വകലാശാല, ഷൊനാന്‍ ഗവേഷണ കേന്ദ്രം, സകെമിനാറ്റോ തുറമുഖം, സാനിന്‍ മേഖലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയും സംഘം സന്ദര്‍ശിക്കും.

pinarayi jappan visit
Advertisment