Advertisment

നിയമലംഘനം അനുവദിക്കില്ല; പള്ളി എത്രയും പെട്ടെന്ന് ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി , പിറവം പള്ളിക്ക് പുറത്ത് ഓര്‍ത്തഡോക്സ് വിഭാഗം കാത്തുനില്‍ക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

പിറവം : പിറവം പള്ളി തർക്കത്തില്‍ ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നു . സ്റ്റേറ്റ് അറ്റോർണി കോടതിയിൽ ഹാജരായി . മുഴുവന്‍ പേരേയും എപ്പോള്‍ ഒഴിപ്പിക്കാന്‍ സാധിക്കുമെന്ന് ഹൈക്കോടതി ചോദിച്ചു . കളക്ടർ എത്രയും വേഗം പള്ളിയുടെ ചുമതല ഏറ്റെടുക്കണം എന്ന്‌ കോടതി നിര്‍ദേശിച്ചു .

publive-image

നിയമലംഘനം അനുവദിക്കാനാവില്ല. നാളെ രാവിലെയോടെ മുഴുവന്‍ പേരേയും ഒഴിപ്പിച്ച് പള്ളി ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ .നടപടികള്‍ പൂര്‍ത്തിയാക്കി നാളെ ഉച്ചയോടെ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു .പിറവം പള്ളിക്ക് നൂറ് മീറ്റര്‍ അകലെയുള്ള സമരപ്പന്തലില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ പ്രതിഷേധം തുടരുകയാണ്‌ .

Advertisment