Advertisment

പിറവം പള്ളിയിൽ വൻ സംഘർഷം ; അറസ്റ്റ് നടപടികള്‍ തുടങ്ങി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയിൽ സംഘർഷം തുടരുന്നു. പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്ന മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്ത് നീക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിനായി പൊലീസ് നടപടികൾ തുടങ്ങി.

Advertisment

publive-image

പള്ളിയുടെ പൂട്ട് തകർത്ത് പൊലീസ് പള്ളിക്കകത്ത് കയറി യാക്കോബായ വിഭാ​ഗക്കാരെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്. ആയിരത്തോളം പൊലീസുകാരാണ് പള്ളി പരിസരത്ത് എത്തിയിരിക്കുന്നത്.

ഉത്തരവ് നടപ്പാക്കി ഉച്ചയ്ക്ക് 1.45ന് റിപ്പോർട്ട്‌ നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എഎം ഷഫീഖ്, എൻ അനിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്. വൈദികരടക്കമുള്ള യാക്കോബായ വിശ്വാസികളാണ് പള്ളിക്കുള്ളിൽ നിലയുറച്ചിരിക്കുന്നത്.

Advertisment