Advertisment

വട്ടിയൂർക്കാവിൽ മത്സരത്തിനിറങ്ങാൻ പാർട്ടി ഔദ്യോഗികമായി പറഞ്ഞിട്ടില്ല ; തന്നെ പോലെ കാത്തിരിക്കാൻ തയ്യാറായ ആളെ പാർട്ടിയിൽ അടുത്തിടെ ഒന്നും കണ്ടിട്ടില്ല ; താൻ മത്സരിക്കുന്നതിനോട് ആർക്കെങ്കിലും അതൃപ്തി ഉണ്ടാകുമെന്ന് കരുതുന്നില്ല ; പാർട്ടി പറഞ്ഞാൽ  മത്സരിക്കുമെന്ന് പീതാംബരക്കുറുപ്പ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന സൂചന നല്‍കി പീതാംബരക്കുറുപ്പ്‌ .

പാർട്ടി പറഞ്ഞാൽ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന് പീതാംബരക്കുറുപ്പ് പറഞ്ഞു.  മത്സരത്തിനിറങ്ങാൻ ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നും തന്നെ പോലെ കാത്തിരിക്കാൻ തയ്യാറായ ആളെ പാർട്ടിയിൽ അടുത്തിടെ ഒന്നും കണ്ടിട്ടില്ലെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.

Advertisment

publive-image

'മത്സരത്തിനിറങ്ങാൻ പാർട്ടി ഔദ്യോ​ഗികമായി പറഞ്ഞിട്ടില്ല. കാരുണ്യത്തിന്റെ അല പാർട്ടി നേതൃത്വത്തിന് എന്നോടുണ്ട്. താൻ എന്ത് ചെയ്യണമെന്ന് നിശ്ചയിക്കേണ്ടത് പാർട്ടി ആണ്. പാർട്ടി പറയുന്നത് അനുസരിക്കും. താൻ ഒന്നിനും വിധി പറയേണ്ട ആളല്ല മറിച്ച് വിധി സ്വീകരിക്കേണ്ട ആളാണ്'എന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.

കെ മുരളീധരൻ സമുന്നതനായ നേതാവാണെന്നും പാർട്ടി ലീഡർഷിപ്പിനോട് ചോദിക്കാതെ മുൻകൂട്ടി കാര്യങ്ങൾ ആഹ്വാനം ചെയ്യുന്ന ആളല്ലെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നതിനോട് ആർക്കെങ്കിലും അതൃപ്തി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പീതാംബരക്കുറുപ്പ് വ്യക്തമാക്കി.

Advertisment