Advertisment

പിജെ ജോസഫിനെ അനുനയിപ്പിക്കാന്‍ യു.ഡി.എഫില്‍ നീക്കം; ഇന്ന് ഉച്ചക്ക്​ ശേഷം കോട്ടയത്ത്​ പി.ജെ. ജോസഫുമായി കോണ്‍ഗ്രസ്​ നേതൃത്വം ചര്‍ച്ച നടത്തും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: പാലാ തെരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്തുനിന്ന്​ വിട്ടുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ്​ ജോസഫ്​ വിഭാഗത്തെ അനുനയിപ്പിക്കാന്‍ യു.ഡി.എഫില്‍ നീക്കം.ഇന്ന് ഉച്ചക്ക്​ ശേഷം കോട്ടയത്ത്​ പി.ജെ. ജോസഫുമായി കോണ്‍ഗ്രസ്​ നേതൃത്വം ചര്‍ച്ച നടത്തും​.

Advertisment

publive-image

ഉമ്മന്‍ ചാണ്ടിയും രമേശ്​ ചെന്നിത്തലയും യു.ഡി.എഫ്​ കണ്‍വീനര്‍ ബെന്നി ബഹനാനുമടക്കം മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാകും അനുനയശ്രമങ്ങള്‍. എന്നാല്‍, ജോസ്​ വിഭാഗത്തെ പ​ങ്കെടുപ്പിക്കരുതെന്ന നിര്‍ദേശം ജോസഫ്​ വിഭാഗം മുന്നോട്ടുവെച്ചിട്ടുണ്ട്​.

ആദ്യം തങ്ങള്‍ക്ക്​ പറയാനുള്ളത്​ കേള്‍ക്കുക. അതിന്​ ശേഷം മറ്റ്​ കാര്യങ്ങള്‍ എന്ന നിലപാടിലാണ്​​ ജോസഫ്​ വിഭാഗം. തന്നെ കൂക്കിവിളിച്ചും ലേഖനത്തിലൂടെ അപമാനിച്ചും ജോസ്​ പക്ഷം തറ രാഷ്​ട്രീയം കളിച്ചിട്ടും രണ്ടുകൂട്ടരോടും അതൃപ്​തി അറിയിച്ചെന്ന ​െക.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്ര​​െന്‍റ പ്രസ്​താവനയിലുള്ള അമര്‍ഷവും ജോസഫ്​ കോണ്‍ഗ്രസ്​ നേതാക്കളെ അറിയിച്ചിട്ടുണ്ട്​.

ഉപതെരഞ്ഞെടുപ്പിന്​ രണ്ടാഴ്​ച മാത്രമിരി​െക്ക ജോസഫ്​ വിഭാഗം പുറത്തുപോയാല്‍​ യു.ഡി.എഫിന്​ ദോഷം ചെയ്യുമെന്ന തിരിച്ചറിവും അനുനയ നീക്കങ്ങള്‍ക്ക്​ ആക്കംകൂട്ടി.

Advertisment