Advertisment

കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കണം - പിജെ ജോസഫ്

New Update

publive-image

തൊടുപുഴ: കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പക്ഷിപ്പനി മൂലം പ്രതിസന്ധിയിലായിരിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരളാകോണ്‍ഗ്രസ് ജോസഫ് വിഭാഗം വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.

താറാവു കൃഷിയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ചെറുകിട കര്‍ഷകരാണ് കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലുള്ളത്. നാമമാത്ര വരുമാനമുള്ള ഇവര്‍ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നിത്യ ചെലവിനുപോലും നിവൃത്തിയില്ലാത്ത ഈ കര്‍ഷകര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്നും ഇവര്‍ക്കായി പ്രത്യേക സഹായ പദ്ധതി നടപ്പാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

thodupuzha news
Advertisment