Advertisment

ഭരണം മാറിയത് പിജെ ജോസഫ് അറിഞ്ഞില്ലേ ? ജോസഫ് ഇപ്പോൾ മന്ത്രിയല്ല, എംഎൽഎ ആണ്. ഇക്കാര്യങ്ങള്‍ ആരെങ്കിലും അദ്ദേഹത്തെ പറഞ്ഞു മനസിലാക്കണം - തൊടുപുഴയില്‍ ജോസഫിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ ∙ ‘പി.ജെ.ജോസഫ് ഇപ്പോൾ മന്ത്രിയല്ല. എംഎൽഎ ആണ്. കേരളത്തിൽ ഇപ്പോൾ എൽഡിഎഫ് ആണു ഭരിക്കുന്നത്. കേരളത്തില്‍ ഭരണം മാറിയത് ജോസഫ് അറിഞ്ഞില്ലേ?' എന്ന് പിജെ ജോസഫിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശാസന . എംഎൽഎയുടെ സുഹൃത്തുക്കൾ ആരെങ്കിലുമുണ്ടെങ്കിൽ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു മനസിലാക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചു.

മുഖ്യമന്ത്രി പങ്ക്ടയൂത്ത മുട്ടം വിജിലൻസ് ഓഫിസ് ഉദ്ഘാടനച്ചടങ്ങ് പി.ജെ.ജോസഫ് എംഎൽഎ ബഹിഷ്കരിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. സ്ഥലം എം എല്‍ എ ആയിട്ടും ചടങ്ങില്‍ അധ്യക്ഷനായി ക്ഷണിക്കാത്തതില്‍ പ്രതിക്ഷേധിച്ചായിരുന്നു ജോസഫ് പരിപാടി ബഹിഷ്കരിച്ചത് .

ഒന്നിലധികം മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഒരു മന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതും ഒരാൾ അധ്യക്ഷത വഹിക്കുന്നതും പതിവാണെന്നും ഇത് എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ പുരോഗതിക്ക് ഭരണ– പ്രതിപക്ഷം ഒരുമിച്ചു നിൽക്കേണ്ട നേരത്ത് ഇത്തരം നിലപാടുകൾ ശരിയല്ല’– മുഖ്യമന്ത്രി പറഞ്ഞു.

എതിർപ്പുള്ള ആളെ ചൂണ്ടിക്കാട്ടി പീഡിപ്പിക്കുന്ന നിലപാടില്ലെന്നും അഴിമതിക്കെതിരെ എന്തു നിലപാടും വിജിലൻസിന് എടുക്കാമെന്നും ആരും ചോദ്യം ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

pj joseph
Advertisment