Advertisment

കോണ്‍ഗ്രസില്‍ നിന്നും മൂവാറ്റുപുഴ കൂടി കൈക്കലാക്കാന്‍ ജോസഫിന്റെ പുതിയ ഫോര്‍മുല ! മൂവാറ്റുപുഴ കിട്ടിയാല്‍ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും നല്‍കാമെന്ന് വാഗ്ദാനം. നിരസിച്ച് കോണ്‍ഗ്രസ്. ജോസഫിന് കോട്ടയത്ത് രണ്ടു സീറ്റിനപ്പുറം നല്‍കിയാല്‍ യുഡിഎഫില്‍ പൊട്ടിത്തെറി ഉറപ്പ്. ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കൈവിട്ട് ഒരു കളിക്കുമില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സീറ്റ് വിഭജനത്തില്‍ ജോസഫിന് മേല്‍ക്കൈ കിട്ടിയാല്‍ തൊടുപുഴയും കടുത്തുരുത്തിയുമടക്കം എല്ലാ സീറ്റിലും കോണ്‍ഗ്രസ് കാലുവാരും ! ഉറച്ച മണ്ഡലങ്ങളും തോല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും !

New Update

publive-image

Advertisment

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ സീറ്റുകളെച്ചൊല്ലിയുള്ള സീറ്റ് തര്‍ക്കത്തിന് പരിഹാരം കാണാന്‍ കഴിയാതെ യുഡിഎഫ്. യുഡിഎഫ് ചര്‍ച്ചയില്‍ സീറ്റ് വിഭജനത്തിനായി ജോസഫ് ഗ്രൂപ്പ് മുന്നോട്ടുവെച്ച പുതിയ ഫോര്‍മുലയില്‍ ചര്‍ച്ച തുടരുന്നു. മൂവാറ്റുപുഴ ലഭിച്ചാല്‍ കോട്ടയത്തെ രണ്ട് സീറ്റുകളും കൂടെ പേരാമ്പ്ര എന്ന നിബന്ധനയും ഒഴിവാക്കാമെന്നാണ് ജോസഫ് ഗ്രൂപ്പ് ഒടുവില്‍ മുന്നോട്ട് വെച്ചത്.

കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ജോസഫ് ഗ്രൂപ്പ് അറിയിച്ചു. 11 സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ നിന്നും ഇനി പിന്നോട്ടുപോകാനാകില്ലെന്നും ജോസഫ് ഗ്രൂപ്പ് പറയുന്നു.

ഇന്നു നടന്ന അനൗദ്യോഗിക ചര്‍ച്ചയിലാണ് ജോസഫ് വിഭാഗം പുതിയ ഫോര്‍മുല മുന്നോട്ടുവെച്ചത്. കോട്ടയത്തെ പാലാ ഒഴികെയുള്ള എട്ടു സീറ്റുകള്‍ തുല്യമായി പങ്ക് വെയ്ക്കണമെന്ന് ജോസഫ് വിഭാഗം നിര്‍ദ്ദേശിച്ചിരുന്നു. കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ സീറ്റുകളില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്.

മോന്‍സ് ജോസഫിന്റെ സീറ്റായ കടുത്തുരുത്തിയില്‍ കോണ്‍ഗ്രസിന് തര്‍ക്കമില്ലെങ്കിലും മറ്റ് സീറ്റുകളില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്. ജോസഫിന് ആളില്ലാത്ത സ്ഥലങ്ങളില്‍ കോണ്‍ഗ്രസുകാര്‍ അവരെ ചുമക്കണമെന്നു പറയുന്നത് അംഗീകരിക്കില്ലെന്നു ഇവര്‍ പറയുന്നു. കോട്ടയത്തെ ഒരു മണ്ഡലത്തിലും ജോസഫ് വിഭാഗത്തിന് ആളില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

ജോസഫിന് യഥാര്‍ത്ഥത്തില്‍ തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, കോതമംഗം, ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍ മാത്രമാണ് വിജയ സാധ്യതയുള്ളത്. ഈ മണ്ഡലങ്ങളിലെ ശക്തി കേന്ദ്രമല്ല ജോസഫെന്നും അല്‍പ്പമെങ്കിലും അണികള്‍ ഇവിടെ ഉള്ളതിനാല്‍ വിട്ടുവീഴ്ചയാകാമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം.

കൂടിവന്നാല്‍ മുന്നണി മര്യാദയുടെ പേരില്‍ ചങ്ങനാശേരിയിലും ജോസഫിന് സീറ്റു നല്‍കാം. ഇതിനപ്പുറം വടക്കന്‍ കേരളത്തില്‍ വിജയ സാധ്യത കുറഞ്ഞ ഒരു മണ്ഡലം കൂടി നല്‍കാമെന്നും ഇവര്‍ പറയുന്നു. വേണമെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജിനായി ഇടുക്കിയും നല്‍കാമെന്നാണ് കോണ്‍ഗ്രസ് പക്ഷം. ഈ എട്ടു സീറ്റല്ലാതെ ഒന്നു പോലും ജോസഫിന് നല്‍കരുതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം പറയുന്നത്.

ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്താല്‍ ജോസഫ് വിഭാഗം മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും ഇതു ദോഷകരമായി ബാധിച്ചേക്കും. കടുത്തുരുത്തിയിലും തൊടുപുഴയിലും അടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാലുവാരുമെന്ന് ഉറപ്പാണ്. കോതമംഗലത്തും ഇരിങ്ങാലക്കുടയിലും കോണ്‍ഗ്രസ് നിര്‍ണായക ഘടകമാണ്.

 

pj joseph trivandrum news
Advertisment