Advertisment

പീരുമേട്ടില്‍ പുതിയ രാഷ്ട്രീയ നീക്കത്തിന് പിജെ ജോസഫ് വിഭാഗത്തിന്റെ നീക്കം ! സിപിഐ നേതൃത്വവുമായുള്ള ഇഎസ് ബിജിമോള്‍ എംഎല്‍എയുടെ അതൃപ്തി മുതലാക്കി ബിജിമോളെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം ! ബിജിമോളെ അവതരിപ്പിക്കാനൊരുങ്ങുന്നത് കേരളാ കോണ്‍ഗ്രസ് സ്വതന്ത്രയെന്ന നിലയില്‍. പീരുമേട് സീറ്റ് വിട്ടുകൊടുത്താല്‍ കോട്ടയത്ത് വിട്ടുവീഴ്ച ചെയ്യാമെന്ന് ജോസഫ് കോണ്‍ഗ്രസ് നേതാക്കളോട് ! മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ജോസഫിന് പിന്തുണയുമായി രംഗത്തെന്ന് സൂചന. പ്രതിഷേധവുമായി പ്രാദേശിക നേതാക്കള്‍. 15 വര്‍ഷം എതിര്‍ത്തയാളെ നേതാവാക്കേണ്ട ഗതികേടില്ലെന്ന് പീരുമേട്ടിലെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും !

New Update

publive-image

Advertisment

ഇടുക്കി: സിപിഐയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി ഇക്കുറി സീറ്റ് നഷ്ടപ്പെടാനിടയുള്ള മുതിര്‍ന്ന നേതാവിനെ കൂടെക്കൂട്ടാന്‍ നീക്കവുമായി പിജെ ജോസഫ് വിഭാഗം. മൂന്നുവട്ടം വിജയിച്ചവരെ ഇക്കുറി മാറ്റി നിര്‍ത്താന്‍ സിപിഐ തീരുമാനിച്ചതോടെ പീരുമേട്ടില്‍ മത്സരിക്കാനാവാത്ത ഇഎസ് ബിജിമോളെ യുഡിഎഫ് പാളയത്തിലെത്തിക്കാന്‍ പിജെ ജോസഫ് വിഭാഗമാണ് നീക്കം നടത്തുന്നത്.

ബിജിമോളെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ എത്തിച്ച് ആ സീറ്റ് നല്‍കി കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളാണ് തുടങ്ങിയത്. ഇതിന്റെ ഭാഗമായി ബിജിമോളുമായി ചില അനൗദ്യോഗിക ചര്‍ച്ചകള്‍ ചിലര്‍ നടത്തിയിട്ടുണ്ട്. പീരുമേട് സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം.

എന്നാല്‍ ഇതിനോട് ബിജിമോള്‍ പ്രതികരിച്ചതെങ്ങനെയന്ന് കൃത്യമായ സൂചനകള്‍ ലഭ്യമല്ല. നിലവില്‍ കോണ്‍ഗ്രസാണ് യുഡിഎഫില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ബിജിമോള്‍ക്കെതിരെ ശക്തമായ മത്സരം നടത്തിയ കോണ്‍ഗ്രസ് നേതാവ് സിറിയക് തോമസ് 324 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പീരുമേടിന്റെ ഭൂരിഭാഗ പ്രദേശങ്ങളും വരുന്ന വാഗമണ്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിജോ മാണി നേരിയ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്. ഇതോടെ കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു നിന്നാല്‍ ഇത്തവണ പീരുമേട് പിടിക്കാമെന്ന സ്ഥിതിയുണ്ട്.

ഈ സാഹചര്യത്തില്‍ സീറ്റ് ജോസഫിന് വിട്ടുകൊടുത്ത് ഇത്രയും വര്‍ഷം എതിര്‍ത്തിരുന്ന ആളെ മത്സരിപ്പിക്കേണ്ട ഗതികേടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം. ബിജിമോള്‍ വരുന്നത് പ്രത്യക്ഷത്തില്‍ ഗുണമല്ലെന്നു തന്നെ പ്രാദേശിക നേതാക്കള്‍ തുറന്നടിക്കുന്നു.

അതേസമയം ജോസഫിന്റെ ഈ നീക്കത്തിന് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കുടപിടിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. തങ്ങളുടെ പ്രതിഛായ ഉയരാന്‍ നേതാക്കള്‍ നടത്തുന്ന നീക്കം പാര്‍ട്ടിക്ക് ദോഷകരമാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

pj joseph idukki news es bijimol
Advertisment