പുറപ്പുഴ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പുറപ്പുഴയില്‍ പി.ജെ ജോസഫ് എം.എല്‍.എ സംഭാവന ചെയ്ത വസ്തുവില്‍ പണിപൂർത്തികരിച്ച പകല്‍ വീടിന്‍റെ ഉത്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് നിർവ്വഹിച്ചു.
പഞ്ചായത്തിലെ വയോജനങ്ങളുടെ കൂട്ടായ്മക്കും മാനസിക ഉല്ലാസത്തിനും വേണ്ടി ഉപകരിക്കുന്നതാണ് പകല്‍ വീട്. പഞ്ചായത്തിലെ വയോജന ക്ലബിന്റെ നോത്യത്വത്തിലാണ് പ്രവർത്തനങ്ങള്‍ നടത്തുന്നത്. ഗ്രാമപഞ്ചയത്തും സാമൂഹ്യക്ഷേമ വകുപ്പും ആണ് ഇതിനാവശ്യമായ മേല്‍നോട്ടം നടത്തുന്നത്.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഏലിക്കുട്ടി മാണി അദ്ധ്യക്ഷത വഹിച്ചു. ആശംസകളർപിച്ചുകൊണ്ട് അഡ്വ.റെനീഷ് മാത്യു, ലീലാമ്മ ജോസ്, ബിന്ദു ബെന്നി,ടോമിച്ചന്‍ മുണ്ടുപാലം,സുജ സലിംകുമാർ, ജോസ് പാറത്തട്ടേല്‍, ആലിസ് ജോസ്, ആർ ഗോപിനാഥന്‍, എ.ആർ ഉഷ, ബിനു തോമസ് എന്നിവർ സംസാരിച്ചു.