Advertisment

മത തീവ്രവാദ സംഘടനകള്‍ മനസ്സുകളില്‍ വിഭജനമുണ്ടാക്കി കേരളത്തില്‍ കലാപത്തിനു ശ്രമിക്കുകയാണെന്ന് പി.കെ.കൃഷ്ണദാസ്

New Update

മലപ്പുറം: മനസ്സുകളില്‍ വിഭജനമുണ്ടാക്കി മത തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ കലാപത്തിനു ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്.

Advertisment

publive-image

പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയുമാണ് പിന്നില്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് ഭരണപക്ഷവും പ്രതിപക്ഷവും ഇവരെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും നല്‍കുന്ന പിന്തുണ തീവ്രവാദ സംഘടനകളുടെ സ്വീകാര്യത വര്‍ധിപ്പിച്ചു. പൗരത്വ നിയമത്തെ എതിര്‍ക്കുന്നതു പോലെ തന്നെ അനുകൂലിക്കാനും സ്വാതന്ത്ര്യമുണ്ട്.

എന്നാല്‍ കേരളത്തില്‍ നിയമത്തെ അനുകൂലിക്കുന്നവര്‍ക്കു ജോലി നിഷേധിച്ചും അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്കരിച്ചും മിന്നല്‍ ഹര്‍ത്താലുകള്‍ നടത്തിയും വിഭാഗീയത സൃഷ്ടിക്കുകയാണെന്നും കൃഷ്‌ണദാസ്‌ ആരോപിച്ചു.

pk krishnadas
Advertisment