Advertisment

ഞാനും പഠിച്ചത് കണ്ണൂരിലെ കോളേജിലാണ്; എനിക്കും പറയാനുണ്ട് പഴയ അനുഭവങ്ങൾ. പക്ഷെ അതിനുള്ള സമയം ഇതല്ല; മനുഷ്യന്റെ ദുരിതകാലത്ത് ക്യാമ്പസ് വീരഗാഥ പറഞ്ഞുകൊണ്ടിരിക്കുന്നത് എങ്ങനെയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി 

New Update

തിരുവനന്തപുരം: യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനജീവിതം സ്തംഭിച്ച് ജനം നിസ്സഹായരായി നിൽക്കുന്ന സമയമാണിത്. ഈ സന്ദർഭത്തിൽ ജനങ്ങളുടെ വിഷയങ്ങൾ കൈകാര്യം ചെയ്ത് നാടിനെ തിരികെ കൊണ്ടുവരാൻ ഭരണകൂടം സമയം കണ്ടെത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisment

publive-image

ജനങ്ങളുടെ ജീവിത പ്രശ്‍നങ്ങളിൽ ഇടപെടേണ്ട ഭരണാധികാരികൾ ക്യാമ്പസ് വീരകഥകൾ പ്രചരിപ്പിച്ച് നടക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. സർക്കാരിനെതിരെ ശക്തമായ ജനകീയ സമരം മുസ്ലീം ലീഗ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മരം മുറി കേസിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സർക്കാരിന്റെ നീക്കം. സംസ്ഥാനത്തിന്റെ നടുവൊടിഞ്ഞു കിടക്കുമ്പോള്‍ ഭരണാധികാരികൾ ശ്രദ്ധിക്കാനില്ലാത്ത സ്ഥിതിയാണെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. കോവിഡ് വ്യാപനം മൂലം വിദ്യാർത്ഥികളുടെ പഠനം മുടങ്ങി, തൊഴിലില്ലായ്മ രൂക്ഷമായി.

പള്ളിയിലോ ക്ഷേത്രത്തിലോ ദേവാലയത്തിലോ പോകാൻ സാധിക്കുന്നില്ല. എന്നാൽ മദ്യഷാപ്പുകൾക്ക് നിരോധനം ഇല്ല, അവിടെ രണ്ട് കിലോമീറ്റർ നീണ്ട നിരയാണ് ഉള്ളത്. അത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് അറിഞ്ഞുകൂടാ.

ജനജീവിതം സ്തംഭിച്ചിരിക്കുമ്പോൾ അവരെ പരിഹസിക്കുന്നതിന് തുല്യമാണ് ഭരണാധികാരികൾ അപ്രധാന വിഷയങ്ങൾക്ക് സമയം കളയുന്നത്. ജനങ്ങളുടെ പ്രശനങ്ങൾ ഒന്നും പരിഹരിക്കാതെ അനാവശ്യ കാര്യങ്ങളിൽ ഊന്നുകയാണ് സർക്കാർ. ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണം. ജനങ്ങളുടെ നിസ്സഹായാവസ്ഥ സർക്കാർ ഗൗരവമായി എടുക്കണം. ശ്രദ്ധിക്കേണ്ട വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ തന്നെയാണ് അപ്രധാന വിഷയങ്ങൾ വാർത്തയാക്കി കൊണ്ടുവരുന്നത്.

പ്രതിപക്ഷം പ്രതിപക്ഷത്തിന്റെ കടമ ശക്തമാക്കും. ഞാനും പഠിച്ചത് കണ്ണൂരിലെ കോളേജിലാണ്. എനിക്കും പറയാനുണ്ട് പഴയ അനുഭവങ്ങൾ. പക്ഷെ അതിനുള്ള സമയം ഇതല്ല. മനുഷ്യന്റെ ദുരിതകാലത്ത് ക്യാമ്പസ് വീരഗാഥ പറഞ്ഞുകൊണ്ടിരിക്കുന്നത് എങ്ങനെയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ഇങ്ങനെ പോയാൽ സർക്കാരിന് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഒരു സഹകരണവും ഉണ്ടാവില്ല. ശക്തമായ ജനകീയ സമരം മുസ്ലീം ലീഗ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pk kunjalikutty
Advertisment