Advertisment

എല്ലാ വർഗീയതയും മോശമാണ്, ഇക്കാര്യത്തിൽ തരംതിരിവ് എന്തിനാണ്; മതേതതര കക്ഷികൾ യുഡിഎഫിനൊപ്പം അണിനിരക്കുമെന്ന് കുഞ്ഞാലിക്കുട്ടി

New Update

തിരുവനന്തപുരം: എല്ലാ വര്‍ഗീയതയും മോശമാണെന്നും വർ​ഗീയതയുടെ കാര്യത്തില്‍ എന്തിനാണ് തരംതിരിവ് എന്നും മുസ്ലീം ലീ​ഗ് ദേശായ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയത എന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

മതേതര കക്ഷികൾ കേരളത്തിൽ യു.ഡി.എഫിന്റെ പിന്നിൽ അണിനിരക്കുകയാണ് വേണ്ടത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ വികാരം മുതലെടുത്ത് സി.പി.ഐ.എം പല വേളകളിൽ എടുത്ത നിലപാടുകൾ ശരിയല്ല എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്.

വോട്ടിനു വേണ്ടിയാണ് അത്തരം സമീപനങ്ങൾ എടുത്തത്. ആ തരംതിരിവാണ് മോശം. നമ്മുടെ രാജ്യത്ത് ബി.ജെ.പി ഉള്ളതു കൊണ്ട് ഇവിടത്തെ ഗൗരവമുള്ള പ്രശ്‌നം അവരുണ്ടാക്കുന്ന വർഗീയതയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

pk kunjalikutty pk kunjalikutty speaks
Advertisment