Advertisment

പികെ ശശി എംഎൽഎയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിൽ തിരിച്ചെടുക്കാൻ ശുപാർശ

New Update

പാലക്കാട്: പികെ ശശി എംഎൽഎയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിൽ തിരിച്ചെടുക്കാൻ ശുപാർശ. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗം ഇക്കാര്യം സംസ്ഥാന സമിതിയോട് ശുപാർശ ചെയ്തു.

Advertisment

publive-image

സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്നാണ് പികെ ശശിക്കെതിരെ പാർട്ടി നടപടി എടുത്തത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെന്റ് ചെയ്തത്.

2018 നവംബർ 26 നാണ് ശശിക്കെതിരെ പാർട്ടി നടപടി വന്നത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞതോടെ 2019 ൽ ശശിയെ ജില്ലാ കമ്മിറ്റിയിൽ തിരിച്ച് എടുത്തിരുന്നു.

Advertisment