ലൈംഗിക പീഡന പരാതിയില്‍ ശശിക്കെതിരെ നടപടി; ചർച്ച നാളെ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 11, 2018

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം‌എല്‍‌എ പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടിക്ക്. ശശിക്കെതിരെയുള്ള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നാളെ സെക്രട്ടേറിയറ്റ് യോഗത്തില്‍ വയ്ക്കും. ഗൂഢാലോചനയെന്ന ശശിയുടെ പരാതിയിലും നടപടി ഉണ്ടായേക്കുമെന്നും ഇടതുമുന്നണി കണ്‍‌വീനര്‍ അറിയിച്ചു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ ബാലനും പി.കെ ശ്രീമതിയുമാണ്കമ്മിഷനിലെ അംഗങ്ങള്‍. പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദത്തിലാണ് കമ്മിഷനിലെ ഒരംഗം ഉറച്ച് നില്‍ക്കുന്നത്. ഏരിയാകമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നത്. എന്നാല്‍ പരാതി നല്‍കിയ പെണ്‍കുട്ടി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇതാണ് പാര്‍ട്ടി നടപടിയെടുക്കാന്‍ കാരണമായത്.

×