Advertisment

എംഎൽഎയുടെ സ്ത്രീ പീഡനകേസ്സിൽ തീർപ്പുകൽപ്പിക്കേണ്ടത് പാർട്ടി കോടതിയല്ല. പരാതി പോലീസിനെ ഏല്‍പ്പിക്കാതിരുന്ന ബൃന്ദാ കാരാട്ടിന്റെത് അക്ഷന്തവ്യമായ അപരാധ൦ - തുറന്നടിച്ച്‌ കെ സുരേന്ദ്രന്‍

New Update

publive-image

Advertisment

കോഴിക്കോട്: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനെതിരേ വിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. എംഎൽഎയ്ക്കെതിരായ പരാതി ലഭിച്ചപ്പോൾ തന്നെ ബൃന്ദാ കാരാട്ട് ഈ കേസ് പോലീസിനു കൈമാറേണ്ടതായിരുന്നു. പാർട്ടി കോടതിയല്ല സ്ത്രീ പീഡനക്കേസിൽ തീർപ്പു കൽപ്പിക്കേണ്ടത് പോലീസാണെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

' കാരണം പാർട്ടിയോടല്ല കാണിക്കേണ്ടത്. ബൃന്ദാ കാരാട്ട് ഈ കേസ്സ് പൊലീസിനായിരുന്നു കൈമാറേണ്ടിയിരുന്നത്. സി. പി. എം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും രാജ്യത്തെ പ്രമുഖ വനിതാ നേതാവെന്ന നിലയിലും നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്. ആഗസ്‌ത്‌14 ന് ഇതുസംബന്ധിച്ച പരാതി തനിക്ക് ലഭിച്ചിട്ടും ബൃന്ദാ കാരാട്ട് അനങ്ങിയില്ല.

പാർട്ടി കോടതിയല്ല സ്ത്രീപീഡനകേസ്സിൽ തീർപ്പുകൽപ്പിക്കേണ്ടത്. ആരോപണവിധേയൻ ഒരു എം. എൽ. എയാണ്. പരാതിക്കാരി ഒരു വനിതാ നേതാവും. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാൻ നടക്കുന്നത് ? പാർട്ടി നടപടി നിങ്ങളുടെ ആഭ്യന്തരകാര്യം. അത് നിങ്ങൾ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യ്. തനിക്ക് പരാതി കിട്ടിയിട്ടും എന്തുകൊണ്ട് ആ പരാതി പൊലീസിന് കൈമാറിയില്ലെന്ന് ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണം.' - സുരേന്ദ്രന്‍ പറയുന്നു.

https://www.facebook.com/KSurendranOfficial/photos/a.640026446081995/1883983805019580/?type=3&theater

cpm pk shashi
Advertisment