Advertisment

പ​റ​ക്കു​ന്ന​തി​നി​ടെ പ​ക്ഷി ഇടിച്ചു : റ​ഷ്യ​ന്‍ യാ​ത്രാ വി​മാ​നം ചോ​ള​വ​യ​ലി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ടി​ച്ചി​റ​ക്കി:  സം​ഭ​വ​ത്തി​ല്‍ 23 യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

മോ​സ്കോ: പ​റ​ക്കു​ന്ന​തി​നി​ടെ പ​ക്ഷി ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് റ​ഷ്യ​ന്‍ യാ​ത്രാ വി​മാ​നം ചോ​ള​വ​യ​ലി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ടി​ച്ചി​റ​ക്കി. സം​ഭ​വ​ത്തി​ല്‍ 23 യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​ക്ഷ​ക്കൂ​ട്ട​ത്തി​ല്‍‌ ഇ​ടി​ച്ച​തോ​ടെ വി​മാ​ന​ത്തി​ന്‍റെ എ​ന്‍​ജി​ന്‍ ത​ക​രാ​റി​ലാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.

publive-image

മോ​സ്കോ​യി​ല്‍​നി​ന്നും ക്രി​മി​യ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഉ​റ​ല്‍ എ​യ​ര്‍​ലൈ​ന്‍​സ് എ​യ​ര്‍​ബ​സ് 321 ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വി​മാ​നം പ​റ​ന്ന​യു​ര്‍​ന്ന​യു​ട​നെ ക​ട​ല്‍​പ്പ​ക്ഷി​ക​ളു​ടെ കൂ​ട്ടം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് വി​മാ​നം ഭാ​ഗീ​ക​മാ​യി ത​ക​ര്‍​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്തി​ല്‍ 233 യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Advertisment