Advertisment

പ്ലാസ്റ്റിക് നിരോധനം: ഇന്ന് മുതല്‍ വന്‍ പിഴ ഈടാക്കും....ആദ്യ തവണ 10000 രൂപ പിഴ

New Update

തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനം പൂര്‍ണമായും നിലവില്‍ വന്നതോടെ ഇന്ന് മുതല്‍ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് മേല്‍ പിഴ ഈടാക്കി തുടങ്ങും.

Advertisment

publive-image

പ്ലാസ്റ്റിക് ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യ തവണ 10000 രൂപയാണ് പിഴ ഈടാക്കുക. നിയമലംഘനം തുടര്‍ന്നാല്‍ 25000 വും 50000 വുമായി പിഴത്തുക ഉയരും.

തുടര്‍ച്ചയായി പിഴ ഈടാക്കിയ ശേഷവും നിയമലംഘനം തുടര്‍ന്നാല്‍ അത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് മുതല്‍ പരിശോധനകള്‍ കര്‍ശനമാകും.

പിഴ ഈടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ച സമയപരിധി അവസാനിച്ചതോെട, ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനത്തില്‍ കേരളം കര്‍ശന നടപടിയിലേക്ക്. വരുംദിവസങ്ങളില്‍ പിഴ ഈടാക്കിത്തുടങ്ങും.

നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ഉപഭോക്താവില്‍നിന്ന് പിഴ ഈടാക്കില്ല. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവയ്ക്കാണു നിരോധനം.വ്യാപാരികള്‍ക്ക് ഇനിയും സാവകാശം നല്‍കാനാവില്ലെന്നും പരിശോധനകള്‍ ശക്തമാക്കുമെന്നും മന്ത്രി എസി മൊയ്ദീന്‍ വ്യക്തമാക്കി.

plastic penality
Advertisment