Advertisment

മാലിന്യത്തില്‍ നിന്നു പ്ലാസ്റ്റിക് തരംതിരിച്ച് പ്രധാനമന്ത്രി ....ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ലക്നൗ: മാലിന്യത്തില്‍ നിന്നു പ്ലാസ്റ്റിക് തരംതിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

Advertisment

publive-image

മാലിന്യത്തില്‍ നിന്നു പ്ലാസ്റ്റിക് തരംതിരിക്കുന്ന സ്ത്രീ‌യെ സഹായിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ ദേശീയ കന്നുകാലി രോഗനിയന്ത്രണ പരിപാടിക്കിടെയായിരുന്നു സംഭവം. 'സ്വഛ്താ ഹി സേവാ' എന്ന പരിപാടിയില്‍ ഇരുപത്തഞ്ചോളം തൊഴിലാളികളാണ് പങ്കെടുത്തത്.

പരിപാടിയുടെ ഭാഗമായി 25 ഓളം ശുചീകരണ തൊഴിലാളികള്‍ക്ക് അദ്ദേഹവുമായി ആശയ വിനിമയം നടത്താനുള്ള അവസരം ലഭിച്ചു. 2022ഓടെ രാജ്യത്തു നിന്നു പ്ലാസ്റ്റിക് പൂര്‍‌ണമായും ഇല്ലാതാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നയം. രണ്ടാം മോദി മന്ത്രിസഭ അധികാരത്തിലെത്തിയതിനു ശേഷം പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനത്തിനെതിരെ ശക്തമായ ക്യാംപയിനും ആരംഭിച്ചിരുന്നു.

എത്രത്തോളം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഓരോ ദിവസവും നീക്കം ചെയ്യേണ്ടി വരുന്നുവെന്നും ആരാണ് അവയെല്ലാം അഴുക്കു ചാലുകളില്‍ തള്ളുന്നതെന്നും അദ്ദേഹം ചോദിച്ചറിഞ്ഞു. വീടുകളില്‍ നിന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അഴുക്കു ചാലുകളില്‍ എത്തുന്നതെന്ന് സ്ത്രീ തൊഴിലാളികള്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.

Advertisment