Advertisment

സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്ലസ് ടു ക്ലാസുകള്‍ ആരംഭിക്കും; കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയാണ് ക്ലാസുകള്‍ തുടങ്ങുന്നത്

New Update

സംസ്ഥാനത്ത്: ഇന്ന് മുതല്‍ പ്ലസ് ടു ക്ലാസുകള്‍ ആരംഭിക്കും. ക്ലാസുകള്‍ തുടങ്ങുന്നത് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയാണ് . ചാനല്‍ വഴി ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ പ്ലസ് ടു ക്ലാസുകള്‍ രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം 5 മുതല്‍ 6 വരെയും നടക്കും.

Advertisment

publive-image

തിങ്കള്‍ മുതല്‍ വെള്ളിവരെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ക്ലാസുകള്‍ ഉണ്ടാകും. ടി വി ചാനലിനു പുറമെ കൈറ്റ് വിക്ടേഴ്‌സ് ആപ്പിലൂടെയും ക്ലാസുകള്‍ കാണാന്‍ സാധിക്കും.

തിങ്കള്‍ മുതല്‍ വെള്ളി വരെ നടക്കുനാണ് ക്ലാസുകള്‍ അടുത്ത ആഴ്ചയില്‍ പുനഃസംപ്രേക്ഷണവും ഉണ്ടാകും. മൊബൈല്‍ ആപ്പ് വഴി ക്ലാസുകള്‍ കാണാന്‍ താല്പര്യമുള്ളവര്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പ് സ്‌റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

online class
Advertisment