Advertisment

സ്ഥലം ചൈനയുടേതാണ് എങ്കിൽ ഇന്ത്യൻ സൈനികരുടെ ജീവൻ എങ്ങനെയാണ് നഷ്ടമായത്?, അവർ എവിടെയാണ് കൊല്ലപ്പെട്ടത് ?; ഇന്ത്യയുടെ ഭൂമി നരേന്ദ്ര മോദി ചൈനക്ക് മുന്നില്‍ അടിയറവ് വച്ചെന്ന് രാഹുല്‍

New Update

ഡല്‍ഹി: ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനക്ക് മുന്നില്‍ അടിയറവ് വച്ചെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനങ്ങൾ. സ്ഥലം ചൈനയുടേതാണ് എങ്കിൽ ഇന്ത്യൻ സൈനികരുടെ ജീവൻ എങ്ങനെയാണ് നഷ്ടമായത്?, അവർ എവിടെയാണ് കൊല്ലപ്പെട്ടത് എന്നും രാഹുൽ ചോ​ദിക്കുന്നു.

Advertisment

publive-image

ആരും അതിർത്തി കടന്നിട്ടില്ലെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും നഷ്ടമായിട്ടില്ലെന്നും ഇന്നലെ സർവകക്ഷി യോ​ഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനെയാണ് രാഹുൽ ചോദ്യം ചെയ്യുന്നത്.

രാജ്യത്തെ മുതിർന്ന മന്ത്രിമാർ കളളങ്ങൾ പറഞ്ഞ് പ്രധാനമന്ത്രിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് സങ്കടകരമാണ്. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞവരെ നിങ്ങളുടെ കളളങ്ങൾ കൊണ്ട് അപമാനിക്കരുതെന്നും രാഹുൽ നേരത്തെ പറഞ്ഞിരുന്നു.

 

rahul gandhi pm modi all news india-china clash
Advertisment