Advertisment

നിതീഷ് കുമാറിനെ തഴഞ്ഞ് മോദിയെ ചേര്‍ത്തു പിടിച്ച് ബിഹാര്‍; എന്‍ഡിഎ മുന്നിലെത്തിയത് മോദി പ്രഭാവത്തില്‍, പ്രധാനമന്ത്രി റാലി നടത്തിയ മണ്ഡലങ്ങളില്‍ മികച്ച പ്രകടനം

New Update

പട്‌ന: നിതീഷ് കുമാറിനെ തഴഞ്ഞ ബിഹാര്‍, നരേന്ദ്ര മോദിയെ ചേര്‍ത്തുപിടിച്ചു. മോദി പ്രഭാവത്തിലാണ് എന്‍ഡിഎ ലീഡ് ഉയര്‍ത്തിയത് എന്നാണ് വിലയിരുത്തലുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിക്കെത്തിയ മണ്ഡലങ്ങളിലെല്ലാം എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ ലീഡാണ് ലഭിച്ചിരിക്കുന്നത്.

Advertisment

publive-image

പട്‌ന,ഗയ, ഭാഗല്‍പൂര്‍, ദാര്‍ഭാഗ, മുസാഫര്‍പൂര്‍, ഛപ്ര, ഈസ്റ്റ് ചംപാരന്‍, സമസ്തിപൂര്‍, വെസ്റ്റ് ചംപാരന്‍, സഹസ്ര,ഫോര്‍ബേസ്ഗഞ്ച് എന്നിവിടങ്ങളിലാണ് മോദി റാലി നടത്തിയത്. നിതീഷ് കുമാറിന് എതിരെ ഉയര്‍ന്ന ഭരണവിരുദ്ധ വികാരം പ്രധാനമന്ത്രിയെ രംഗത്തിറക്കി ചെറുത്തുള്ള തന്ത്രമാണ് ബിജെപി പയറ്റിയത്.

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് തീരുമാനിച്ച നിതീഷിന് പിന്നീട് പിന്‍മാറേണ്ടിവന്നു. കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പിന്നീട് നിതീഷ് കുമാറിന്റെ വോട്ടുപിടുത്തം. ഒരുതവണകൂടി എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ മോദി ബിഹാറിനെ കൂടുതല്‍ വികസിതമാക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ നിതീഷ് പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍, അന്തിമഫലം വൈകുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയ ബിഹാറില്‍ നിലവില്‍ ബിജെപിയാണ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്.

72 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിയു 45 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 2015ല്‍ 71 സീറ്റുകള്‍ നേടിയ ജെഡിയുവിന് ഇത്തവണ കനത്ത തിരിച്ചടിയാണ് ലഭിച്ചത്. 53 സീറ്റുകളാണ് 2015ല്‍ ബിജെപി നേടിയത്.

pm modi nitish kumar
Advertisment