Advertisment

എന്നെ വിമര്‍ശിക്കുകയെന്നത് രക്തത്തിലുള്ള ഇതുപോലുള്ളവരെ നിങ്ങള്‍ ജോലിക്കെടുത്തിരിക്കുകയാണോ’?; ടി.വി 9 മേധാവിയോട് മോദി പരാതിപ്പെടുന്നതിന്റെ വീഡിയോ പുറത്തു വിട്ട്‌ കോണ്‍ഗ്രസ് നേതാവ്

New Update

ഡല്‍ഹി :  ടി.വി 9 ഗ്രൂപ്പില്‍ തന്റെ വിമര്‍ശകരെ ജോലിക്കെടുത്തതിന്റെ പേരില്‍ ചാനല്‍ മേധാവിയോട് പ്രധാനമന്ത്രി നരേന്ദ്രമോദി പരാതിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്ത്. വീഡിയോ ഉയര്‍ത്തിക്കാട്ടി മോദിയുടെ നടപടിയെ അപലപിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

Advertisment

publive-image

ടി.വി 9 ചാനലിനെ മോദി പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല വീഡിയോ പങ്കുവെച്ചത്. ‘സെന്‍സേഷണല്‍. ലജ്ജാകരം. മോദിജി ടി.വി 9 നെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു.’ എന്നായിരുന്നു സുര്‍ജേവാലയുടെ ട്വീറ്റ്.

മോദി പ്രകാശിനോട് പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് എ.എ.പിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിങ് ട്വീറ്റ് ചെയ്തത്. ‘എപ്പോഴാണ് ടി.വി 9 മാധ്യമപ്രവര്‍ത്തകരുടെ രക്തപരിശോധന നിങ്ങള്‍ നടത്തിയത് മോദി ജീ? അവരെ പുറത്താക്കാന്‍ നിങ്ങള്‍ ആരാണ്?’ എന്നും അദ്ദേഹം ചോദിക്കുന്നു.

ഞായറാഴ്ച നടന്ന ടി.വി9 ഗ്രൂപ്പിന്റെ ഹിന്ദി വാര്‍ത്താ ചാനലിന്റെ കോണ്‍ക്ലെയ്‌വിലെ മുഖ്യ അതിഥിയായിരുന്നു മോദി. ഇതിനിടെ മോദി ചാനല്‍ സി.ഇ.ഒ രവി പ്രകാശിനോട് കയര്‍ക്കുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.‘എന്നെ വിമര്‍ശിക്കുകയെന്നത് രക്തത്തിലുള്ള ഇതുപോലുള്ളവരെ നിങ്ങള്‍ ജോലിക്കെടുത്തിരിക്കുകയാണോ’ എന്നാണ് മോദി പ്രകാശിനോട് ചോദിക്കുന്നത്.

പുഞ്ചിരിയോടെയാണ് പ്രകാശ് ഇതിന് മറുപടി പറയുന്നത്. ‘ ഞങ്ങള്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.’ എന്നായിരുന്നു പ്രകാശിന്റെ മറുപടി.

മോദി ഉടന്‍ ഇടപെടുകയും ‘അത് വേണ്ട. ഇത് നിസഹായ ആത്മാക്കളും ജീവിച്ചുപോട്ടെ. അവരുടെ ആത്മാക്കള്‍ മരിച്ചാല്‍ പിന്നെയൊരു രസമുണ്ടാകില്ല’ എന്ന് പറയുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്.

 

Advertisment