Advertisment

കേരളം ഓര്‍ക്കുന്നു സുശാന്ത് സിംഗ് രജ്പുത് എന്ന മനുഷ്യസ്‌നേഹിയെ...പ്രളയസമയത്ത് സുശാന്ത് കേരളത്തിന് നല്‍കിയ പിന്തുണ ഓര്‍ക്കുന്നുവെന്ന് പിണറായി വിജയന്‍; ഓം ശാന്തി നേര്‍ന്ന് നരേന്ദ്ര മോദി; അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധിയും

New Update

publive-image

Advertisment

ടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് ഇന്ത്യന്‍ ചലച്ചിത്ര ലോകം. ഒരു നടനെന്ന നിലയില്‍ മാത്രമല്ല, ഒരു മനുഷ്യസ്‌നേഹിയെന്ന നിലയിലാണ് കേരളം സുശാന്തിനെ ഓര്‍ക്കുന്നത്. 2018ലെ പ്രളയകാലത്ത് ഒരു കോടി രൂപയാണ് ഒരു ആരാധകന്റെ പേരിൽ സുശാന്ത് കേരളത്തിന്റെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്.

തന്റെ കൈവശം പണമില്ലെന്നും ദുരിതത്തിലായ കേരളത്തിലെ ജനങ്ങൾക്കു കുറച്ചു ഭക്ഷണമെങ്കിലും ഭക്ഷണമെങ്കിലും നൽകണമെന്നുണ്ടെന്നും വ്യക്തമാക്കി ഒരു ആരാധകൻ സമൂഹമാധ്യമത്തിൽ സുശാന്തിനെ ടാഗ് ചെയ്ത നൽകിയ കുറിപ്പിനെ പിന്തുടർന്നായിരുന്നു താരം പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ ആരാധകന്റെ പേരിൽ സംഭാവനയായി നൽകിയത്.

പ്രളയസമയത്ത് സുശാന്ത് കേരളത്തിന് നല്‍കിയ പിന്തുണ ഓര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ഹൃദയംഗമമായ അനുശോചനം. കേരളത്തിലെ വെള്ളപ്പൊക്ക സമയത്ത് അദ്ദേഹം നൽകിയ പിന്തുണ ഈ സമയത്ത് ഓർക്കുന്നു.’ – മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു.

സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ‘സുശാന്ത് സിങ് രജ്പുത്... തിളങ്ങി നിന്ന ഒരു യുവനടൻ വളരെ വേഗം നമ്മളെ വിട്ടുപിരിഞ്ഞു. ടിവിയിലും സിനിമകളിലും അദ്ദേഹം ഒരുപോലെ മികവ് പുലർത്തി. വിനോദ ലോകത്ത് അദ്ദേഹത്തിന്റെ ഉയർച്ച പലരെയും പ്രചോദിപ്പിക്കുകയും അവിസ്മരണീയമായ നിരവധി പ്രകടനങ്ങളുടെ ഓർമകൾ അവശേഷിപ്പിക്കുകയും ചെയ്യുന്നു. മരണം വളരെയധികം ‍ഞെട്ടിപ്പിക്കുന്നതാണ്. എന്റെ മനസ്സ് അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും ഒപ്പമുണ്ട്. ഓം ശാന്തി.’ – മോദി ട്വിറ്ററിൽ കുറിച്ചു.

സുശാന്തിന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും കൂട്ടുകാര്‍ക്കും ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നതായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു.

Advertisment