Advertisment

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക് ? നരേന്ദ്ര മോദി ഫെബ്രുവരി 27ന് സംസ്ഥാനത്തെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 27ന് കേരളത്തിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിൽ വന്നു പോയി ഒരാഴ്ച പിന്നിടും മുൻപാണ് നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഫെബ്രുവരി 27-ന് കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി പാര്‍ട്ടി റാലിയിൽ പങ്കെടുക്കുമെന്നും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങൾ അറിയിക്കുന്നത്.

കൊച്ചി ബിപിസിഎൽ ഉദ്ഘാടനം അടക്കം വിവിധ സ‍ര്‍ക്കാര്‍ പരിപാടികളുടെ ഉദ്ഘാടനത്തിനായി കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ മോദി ബിജെപി നിര്‍വാഹക സമിതിയോഗത്തിൽ പങ്കെടുക്കുകയും ബിജെപിയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തകയും ചെയ്തിരുന്നു.

Advertisment