Advertisment

പി.എം നരേന്ദ്ര മോദി സിനിമ തെരഞ്ഞെടുപ്പ് കഴിയുംവരേ റിലീസ് ചെയ്യരുതെന്ന് ഇലക്ഷന്‍ കമ്മിഷന്‍

New Update

ഡല്‍ഹി: പി എം നരേന്ദ്ര മോദി സിനിമയുടെ റിലീസ് ഇലക് ഷന്‍ കമ്മിഷന്‍ തടഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരേ സിനിമ റിലീസ് ചെയ്യരുതെന്നും മുഖ്യതെരഞ്ഞടുപ്പ് കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കി.

Advertisment

നേരത്തെ സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണ് പിഎം നരേന്ദ്ര മോദി. ചിത്രം ഇപ്പോള്‍ റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിഷയം കോടതിയുടെ മുന്‍പാകെ മെന്‍ഷന്‍ ചെയ്യുകയായിരുന്നു.

publive-image

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം നാളെയായിരുന്നു റിലീസ് ചെയ്യാനിരുന്നത്. നേരത്തെ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളുകയായിരുന്നു.

കേസില്‍ ഇടപെടാനാകില്ലെന്നും സിനിമ പെരുമാറ്റ ചട്ട ലംഘനമാണോ എന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് വ്യക്തമാക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ നടപടിയെടുത്തത്.

23 ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ ഒമങ് കുമാറാണ് ഒരുക്കിയിരിക്കുന്നത്. മോദിയുടെ 64 വര്‍ഷം നീണ്ട ജീവിതം, ബാല്യം മുതല്‍ തന്നെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്

Advertisment