Advertisment

ധര്‍മ്മടത്ത് 15കാരിയെ  പീഡിപ്പിച്ച വ്യവസായി പിടിയില്‍; പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി വ്യവസായിയുടെ അടുത്ത് എത്തിച്ചത് ഇളയച്ഛനും ഇളയമ്മയും ചേര്‍ന്ന്‌

New Update

കണ്ണൂര്‍: ധര്‍മ്മടത്ത് 15കാരിയെ  പീഡിപ്പിച്ച വ്യവസായി പിടിയില്‍. തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെയാണ് പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ധര്‍മ്മടത്ത് കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ മുഴപ്പിലങ്ങാട് സ്വദേശിയായ 38കാരനെയും പിടികൂടിയിട്ടുണ്ട്.

Advertisment

publive-image

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വ്യവസായിയുടെ അടുത്ത് എത്തിച്ചത് കുട്ടിയുടെ ഇളയച്ഛനും ഇളയമ്മയും ചേര്‍ന്നാണ് എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.ഇളയച്ഛനും ഇളയമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ ഷറഫുദ്ദീന് കാഴ്ചവെക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

15കാരിയെ തട്ടിക്കൊണ്ട് പോയി വ്യവസായിയുടെ അടുത്ത് എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് വ്യവസായി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് ധര്‍മ്മടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

pocso case
Advertisment