Advertisment

ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം ; ലോറിയില്‍ നിന്ന് ലോഡ് ഇറക്കിയ അഞ്ച് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം ; അരിയില്‍ കണ്ടെത്തിയത് കീടനാശിനിയായ അലുമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം :ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം. കീടനാശിനിയായ അലുമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യമാണ് അരിയില്‍ കണ്ടെത്തിയത്. ലോറിയില്‍ നിന്ന് ലോഡ് ഇറക്കിയ അഞ്ച് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലുമിനിയം ഫോസ്ഫറേറ്റ് കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. അരിയുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചു.

Advertisment

publive-image

പരിശോധനയില്‍ അലുമിനിയം ഫോസ്‌ഫേറ്റിന്റെ കവര്‍ പൊട്ടിച്ച്‌ അരിച്ചാക്കുകള്‍ക്കിടയില്‍ ഇട്ടനിലയില്‍ കാണുകയായിരുന്നു.അലൂമിനിയം ഫോസ്‌ഫേറ്റിന്റെ കവര്‍ പൊട്ടിച്ച്‌ അരിച്ചാക്കുകള്‍ക്കിടയില്‍ ഇട്ടിരിക്കുകയായിരുന്നു.

അരിയിലും ഈ കീടനാശിനി കലര്‍ന്നിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗം അരി കസ്റ്റഡിയിലെടുത്തു.

Advertisment