Advertisment

സിഐ നവാസിന്‍റെ തിരോധാനം: നവാസിനു ചുറ്റും വിഷ ചിലന്തിവല നെയ്തു: അസിസ്റ്റന്റ് കമ്മീഷണർക്കെതിരെ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് പ്യഥിരാജ്

New Update

കോഴിക്കോട്: സിഐ നവാസിന്‍റെ തിരോധാനത്തില്‍ കൊച്ചി അസിസ്റ്റന്റ് കമ്മീഷണർക്കെതിരെ രൂക്ഷ വിമർശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് പ്യഥിരാജ്.

Advertisment

publive-image

നവാസിനു ചുറ്റും വിഷ ചിലന്തിവല നെയ്തുവെന്നും ക്വാർട്ടേഴ്സിൽ പോയി ഒളിച്ചിട്ടും ചില പാതാള കറണ്ടികൾ നവാസിനെ തേടി പോയെന്നും പൃഥിരാജ് പറഞ്ഞു.

ഉത്തരവാദികളായ ഉദ്യോഗസ്ഥനെതിരെ മാതൃകപരമായ നടപടിയുണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പു നൽകിയെന്നും അസോസിയേഷൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഓഫീസേഴ്സ് അസോസിയേഷന്‍റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് കമ്മീഷണര്‍ക്കെതിരെ വിമർശനം ഉയര്‍ന്നത്.

അതേസമയം മേലുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി, നവാസിന്‍റെ ഭാര്യ രംഗത്തെത്തി. തന്‍റെ ഭര്‍ത്താവിനെ മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുകയും സമ്മര്‍ദ്ദത്തിലാഴ്ത്തുകയും ചെയ്തെന്ന് അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കാണാതാവുന്നതിന് തലേന്ന് രാത്രിയില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് നവാസ് വീട്ടിലെത്തിയത്.

വയര്‍ലെസിലൂടെ മേലുദ്യോഗസ്ഥനായ കൊച്ചി അസി.കമ്മീഷണര്‍ പരസ്യമായി തെറി പറഞ്ഞതില്‍ പുള്ളി കടുത്ത ദുഖത്തിലും സമ്മര്‍ദ്ദത്തിലുമായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ ചോദിക്കരുത് എന്നാണ് തന്നോട് പറഞ്ഞത്. പുലര്‍ച്ചയോടെ എണീച്ച് ഹാളില്‍ പോയി ടിവി വച്ചു. അതിന് ശേഷമാണ് ആളെ കാണാതായതെന്നും നവാസിന്‍റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment