Advertisment

റോഷൻ ആൻഡ്രൂസിനെതിരായ പരാതി പിൻവലിപ്പിക്കാൻ സമ്മർദമെന്ന് നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ കുടുംബം ; ഒത്തുതീര്‍പ്പിനില്ലാത്തതിനാല്‍ മകനെതിരെ കള്ള കേസിന് ശ്രമമെന്ന് പരാതി

author-image
ഫിലിം ഡസ്ക്
Updated On
New Update

തിരുവനന്തപുരം: സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരായ പരാതി പിൻവലിപ്പിക്കാൻ സമ്മർദമെന്ന് നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ കുടുംബം. സിനിമാ മേഖലയിലെ സുഹൃത്തുക്കളെ ഉപയോഗിച്ച് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം.

Advertisment

publive-image

നിർമ്മാതാക്കളുടെ സംഘടന റോഷൻ ആൻഡ്രൂസിന് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പരാതി പിൻവലിക്കാൻ കടുത്ത സമ്മർദമെന്നാണ് കുടുംബത്തിന്റെ ആരോപണം. സിനിമാ മേഖലയിലെ റോഷന്റെ സുഹൃത്തുക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ചു.

റോഷൻ ആൻഡ്രൂസും പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തങ്ങള് പ്രതികരിച്ചില്ല. ഒത്തുതീർപ്പിന് വഴങ്ങാത്ത സാഹചര്യത്തിൽ മകനെതിരെ കള്ളക്കേസ് നൽകാനുള്ള ശ്രമമുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

Advertisment