Advertisment

പേരിനോട് സാമ്യമുള്ള അഭിഭാഷകയുടെ എൻറോൾമെൻറ് നമ്പർ വച്ച് ആള്‍മാറാട്ടം; ആലപ്പുഴയിലെ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്

New Update

publive-image

Advertisment

വ്യാജ അഭിഭാഷകയ്ക്കെതിരെ ആലപ്പുഴ നോർത്ത് പോലീസ് കേസ് എടുത്തു. ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ ആണ് രാമങ്കരി സ്വദേശിനി സെസ്സി സേവ്യറിന് എതിരെ ആൾമാറാട്ടം, വഞ്ചന തുടങ്ങി വകുപ്പുകൾ ചുമത്തി കേസെടുത്തത്.

മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ ഇവർ രണ്ടര വർഷം കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ബാർ അസോസിയേഷൻ ഇലക്ഷനിൽ മത്സരിച്ചു വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. പേരിനു സാമ്യം ഉള്ള മറ്റൊരു അഭിഭാഷകയുടെ എൻറോൾമെൻറ് നമ്പർ ഉപയോഗിച്ചായിരുന്നു ഇവര്‍ ആൾമാറാട്ടം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

രണ്ടര വർഷമായി ജില്ലാ കോടതിയിൽ ഉൾപ്പടെ കോടതി നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക കമ്മീഷനായി പോകുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇക്കാര്യം അസോസിയേഷൻ, കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. സംഭവത്തെ തുടർന്ന് സെസി സേവ്യർ ഒളിവിലാണ്.

NEWS
Advertisment