Advertisment

കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസുദ്യോഗസ്ഥര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താത്തതില്‍ സേനയ്ക്കുളളില്‍ കടുത്ത അമര്‍ഷം: കൊവിഡ് ബാധിച്ച് പൊലീസുദ്യോഗസ്ഥന്‍ മരിച്ചതോടെയാണ് സേനാംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്ന ആവശ്യം പൊലീസ് സംഘടനകളില്‍ നിന്ന് ശക്തമായത്

New Update

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസുദ്യോഗസ്ഥർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താത്തതിൽ സേനയ്ക്കുളളിൽ കടുത്ത അമർഷം. കൊവിഡ് ബാധിച്ച് പൊലീസുദ്യോഗസ്ഥൻ മരിച്ചതോടെയാണ് സേനാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ വേണമെന്ന ആവശ്യം പൊലീസ് സംഘടനകളിൽ നിന്നടക്കം ശക്തമായത്. ഇക്കാര്യം ആവശ്യപ്പെട്ട് മുമ്പ് ഡിജിപി നൽകിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് തളളിയിരുന്നു.

Advertisment

publive-image

കൊവി‍ഡ് വ്യാപനം തുടങ്ങിയ ഘട്ടത്തിൽ തന്നെ ഡ്യൂട്ടിയിലുളള പൊലീസുകാർക്ക് ഇൻഷുറൻസ് പരിരക്ഷ എന്ന ആശയം ഡിജിപി ലോക്നാഥ് ബെഹ്റ സർക്കാരിനുമുന്നിൽ വച്ചിരുന്നു. ഡ്യൂട്ടിക്കിടെ രോഗബാധിതരാവുന്ന ഉദ്യോഗസ്ഥർക്ക് 10 ലക്ഷം രൂപ വരെ ചികിത്സാ സഹായവും രോഗം ബാധിച്ച് മരിച്ചാൽ 50 ലക്ഷം രൂപ നഷ്ടപരിഹാരവും ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ.

പൊലീസിന് മാത്രമായി ഇങ്ങനെയൊരു ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി നിർദേശം സർക്കാർ തളളിക്കളയുകയായിരുന്നു. എന്നാൽ രോഗം പടരുന്ന സാഹചര്യത്തിൽ പൊലീസുദ്യോഗസ്ഥർക്കിടയിൽ രോഗവ്യാപനം കൂടുന്നെന്ന ആശങ്കയാണ് സേനാംഗങ്ങൾ ഉയർത്തുന്നത്.

ഇതോടകം 87 പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം ഭയന്ന് ക്വാറൻറീനിൽ കഴിയുന്നവരുടെ എണ്ണം അഞ്ഞൂറിലേറെ വരും. ഇതിനിടയിലാണ് ഇടുക്കി കഞ്ഞിക്കുഴിയിൽ പൊലീസുദ്യോസ്ഥൻറെ മരണം. കൊവിഡ് ബാധിതരായ പ്രതികളുമായി ഇടപഴകേണ്ടി വരുന്ന സാഹചര്യം, തീവ്രരോഗ ബാധിത മേഖലകളിലെ തുടർച്ചയായ ക്രമസമാധാന പാലന ഡ്യൂട്ടി. ഈ സാഹചര്യത്തിൽ ഇൻഷുറൻസ് സംരക്ഷണം അനിവാര്യമെന്ന വികാരമാണ് സേനയിൽ ശക്തിപ്പെടുന്നത്.

Advertisment